Medisep; സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ സുരക്ഷാ പദ്ധതി; മെഡിസെപ്പ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായുള്ള ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. 500 രൂപയാണ് പ്രതിമാസ പ്രീമിയം. പ്രതിവര്‍ഷം 4800 രൂപയും 18 % ജിഎസ്ടിയുമാണ് ഇന്‍ഷുറന്‍സ് വിഹിതം. ഇതില്‍ ജിഎസ്ടി സര്‍ക്കാര്‍ നല്‍കും. 30 ലക്ഷം പേർക്ക് ആനുകൂല്യം ലഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വൈകീട്ട് മുഖ്യമന്ത്രി നിർവഹിക്കും.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സൗജന്യ ചികിത്സ ഉറപ്പാക്കുന്നതാണ് മെഡിസെപ് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി. വര്‍ഷം 3 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് ഇതുവഴി ലഭ്യമാകുക. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ഒഴികെ എല്ലാ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മെഡിസെപ് ആനുകൂല്യം ലഭിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പങ്കാളിയെയും മാതാപിതാക്കളെയും 25 വയസ്സില്‍ താഴെയുള്ള മക്കളെയും ആശ്രിതരായി ചേര്‍ക്കാം. പെന്‍ഷന്‍കാര്‍ക്ക് പങ്കാളിയെ മാത്രമേ ഉള്‍പ്പെടുത്താനാകൂ. പദ്ധതി പ്ര കാര നിലവിലുള്ള രോഗങ്ങള്‍ക്ക് ഉള്‍പ്പെടെ കാഷ്ലെസ് ചികില്‍സ ലഭിക്കും. 500 രൂപയാണ് പ്രതിമാസ പ്രീമിയം. പ്രതിവര്‍ഷം 4800 രൂപയും 18 % ജിഎസ്ടിയുമാണ് ഇന്‍ഷുറന്‍സ് വിഹിതം. ഇതില്‍ ജിഎസ്ടി സര്‍ക്കാര്‍ നല്‍കും.

സര്‍ക്കാര്‍ ജീവനക്കാര്‍, പാര്‍ട് ടൈം കണ്ടിജന്‍റ് ജീവനക്കാര്‍, പാര്‍ട് ടൈം അധ്യാപകര്‍, എയ്ഡഡ് സ്‌കൂളിലെ ഉള്‍പ്പെടെയുള്ള അധ്യാപക-അനധ്യാപക ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍കാര്‍ എന്നിവരും പദ്ധതിയുടെ ഗുണഭോക്താക്കളാണ്. സര്‍ക്കാര്‍ ധനസഹായം സ്വീകരിക്കുന്ന സര്‍വകലാശാലകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍കാര്‍ എന്നിവരും അംഗങ്ങളാണ്. മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാവ് തുടങ്ങിയവർ നേരിട്ട് നിയമിച്ച പേ‍ഴ്സണൽ സ്റ്റാഫും ഗുണഭോക്താക്കളാണ്. ആകെ 11 ലക്ഷം കുടുംബങ്ങൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെ ഏറെ നാളത്തെ ആവശ്യം കൂടുയാണ് ഇപ്പോൾ യാഥാർത്ഥ്യമായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here