LPG; വാണിജ്യ സിലിണ്ടറിന്‍റെ വില കുറഞ്ഞു

രാജ്യത്തെ പാചക വാതക സിലിണ്ടറിന്‍റെ വില കുറഞ്ഞു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിനാണ് വില കുറഞ്ഞത്. കേരളത്തിൽ 188 രൂപ കുറഞ്ഞ് 2035 രൂപയായി.ഡൽഹിയിൽ 198 രൂപയാണ് കുറഞ്ഞത്. ഇന്നു മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും.കൊൽക്കത്തയിൽ 182 രൂപയും കുറഞ്ഞു.

തലസ്ഥാനത്ത് വാണിജ്യ പാചക വാതകത്തിന് ഇനി 2021 രൂപയാകും. നേരത്തെ 19 കിലോഗ്രാം എൽപിജി സിലിണ്ടറിന് 2219 രൂപയായിരുന്നു വില. ജൂൺ ഒന്നിന് വാണിജ്യ എൽപിജി സിലിണ്ടറിന്‍റെ വില 135 രൂപ കുറച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here