ഇന്ന് ജൂലൈ 1, നാഷണല്‍ ഡോക്ടേഴ്‌സ് ഡേ(national doctors day). കൊവിഡ്(covid) മഹാമാരിയില്‍ മുന്നളിപ്പോരാളികളായി നിന്ന് ഓരോ ജീവനും സംരക്ഷണം നല്‍കി ലോകത്തെ തന്നെ രക്ഷിക്കാന്‍ അക്ഷീണം പ്രവര്‍ത്തിക്കുകയാണ് നമ്മുടെ മുന്നണിപ്പോരാളികള്‍. വെറുമൊരു ജോലി എന്ന ഗണത്തില്‍ പെടുത്താവുന്ന ഒന്നല്ല, ഇത്. ആത്മാര്‍ത്ഥതടെ, കാരുണ്യത്തോടെ, ക്ഷമയോടെ, സമയക്രമം വിട്ടും ചെയ്യേണ്ടി വരുന്ന ജോലിയാണിത്.
ജോലിയ്ക്കുപരിയായി സേവനമാണ് ഓരോ ഡോക്ടര്‍മാരും ചെയ്യുന്നതും. ദേശീയ തലത്തില്‍ ജൂലൈ ഒന്നാണ് ഡോക്ടേര്‍സ് ഡേ ആയി അചരിക്കുന്നതെങ്കിലും അന്താരാഷ്ട്ര തലത്തില്‍ മാര്‍ച്ച് 30 ആണ് ഡോക്ടര്‍മാരുടെ ദിനം. എന്തുകൊണ്ട് ജൂലൈ 1 ഡോക്ടേര്‍സ് ഡേ ആയി നാം ആചരിക്കുന്നു എന്നുകൂടി അറിയേണ്ടതുണ്ട്.
ഇന്ത്യയിലെ പ്രശസ്ത ഡോക്ടര്‍മാരില്‍ ഒരാളായ ഡോ. ബിദാന്‍ ചന്ദ്ര റോയിയുടെ ജന്മദിനമാണ് നാം ഡോക്ടേര്‍സ് ഡേ ആയി ആഘോഷിക്കുന്നത്. പശ്ചിമ ബംഗാളിലെ രണ്ടാമത്തെ മുഖ്യമന്ത്രി കൂടിയായിരുന്നു അദ്ദേഹം.
1961 ഫെബ്രുവരി 4 ന് രാജ്യത്തെ പരമോന്നത സിവിലിയന്‍ അവാര്‍ഡ് ഭാരത് രത്ന അദ്ദേഹത്തിന് ലഭിച്ചു. ഡോ. ബിദാന്‍ ചന്ദ്ര റോയിയുടെ സ്മരണാര്‍ത്ഥമാണ് നാം ഡോക്ടേര്‍സ് ഡേ ആചരിക്കുന്നത്.
യുഎസില്‍ മാര്‍ച്ച് 30 നും ക്യൂബയില്‍ ഡിസംബര്‍ 3 നും ഡോക്ടേര്‍സ് ഡേ ആചരിക്കുന്നു. 1933 മാര്‍ച്ചില്‍ യുഎസിലെ ജോര്‍ജിയയില്‍ ആദ്യമായി ഡോക്ടര്‍മാരുടെ ദിനം ആചരിച്ചു. ഡോക്ടര്‍മാര്‍ക്ക് ഒരു കാര്‍ഡ് അയച്ചുകൊടുത്തുകൊണ്ട് അന്തരിച്ച ഡോക്ടര്‍മാരെ അടക്കം ചെയ്ത ഇടങ്ങളില്‍ പൂക്കള്‍ അര്‍പ്പിച്ചുകൊണ്ടാണ് അന്നവര്‍ ഈ ദിനം ആഘോഷിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.