Minister P Rajeev; എ കെ ജി സെൻ്ററിന് നേരെ നടന്ന ബോംബേറ്; കലാപശ്രമത്തിന്റെ ഭാഗം, മന്ത്രി പി രാജീവ്

എ കെ ജി സെൻ്ററിന് നേരെ നടന്ന ബോംബേറ് കലാപത്തിനുള്ള ശ്രമത്തിൻ്റെ ഭാഗമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് പ്രതിപക്ഷനേതാവും കെ പി സി സി പ്രസിഡണ്ടും സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പുതിയ നേതൃത്വത്തിൻ്റെ കീഴിൽ കോൺഗ്രസ് കൂടുതൽ അക്രമോത്സുകമാകുന്നു എന്നതിന് തെളിവാണ് എ കെ ജി സെൻ്ററിന് നേരെ നടന്ന ആക്രമണം പ്രകോപനങ്ങളിൽ കുടുങ്ങരുതെന്ന് സി പി ഐ എം പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

അതേസമയം, എ കെ ജി സെന്‍ററിന് നേരെയുണ്ടായ ആക്രമണം നടത്തിയ ആളെ കണ്ടെത്തുകതന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളിയേയും അതിന് പിന്നിലുള്ളവരേയും നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരും. ഇതിനായി പൊലീസിന് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവനയിൽ വ്യക്തമാക്കി

അക്രമം നടത്തി പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സമാധാനം തകർക്കാനുള്ള ശ്രമം ആണ്. ഇത്തരം പ്രകോപനങ്ങളിൽ വശംവദരാകാതെ നാട്ടിലെ സമാധാനം സംരക്ഷിക്കാൻ എല്ലാവരും തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആക്രമണം നടന്ന സ്ഥലം മുഖ്യമന്ത്രി രാവിലെ സന്ദർശിച്ചിരുന്നു. അതിനുശേഷം എ കെ ജി സെന്‍ററിൽ യോഗവും ചേർന്നു. ഇന്നലെ രാത്രിയാണ് എ കെ ജി സെന്‍ററിൽ ആക്രമണം ഉണ്ടായത്. എകെജി സെന്‍ററിന്‍റെ അടുത്തുകൂടി കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡില്‍ നിന്നും സ്കൂട്ടറില്‍ വന്ന ഒരാള്‍ സ്ഫോടക വസ്തു എറിയുകയായിരുന്നു. സ്ഫോടക വസ്തു എറിഞ്ഞ ശേഷം അക്രമി വളരെ വേഗത്തിൽ വാഹനത്തിൽ പോകുന്നതും സി സി ടി വി ദൃശ്യങ്ങളിൽ കാണാം.

എന്നാൽ എ കെ ജി സെന്‍ററിന് നേരെ ഉണ്ടായ ആക്രമണത്തെ തുടർന്ന് അക്രമിയെ കണ്ടെത്താൻ പരിശോധന വ്യാപകമാക്കി പൊലീസ്. അക്രമം നടന്ന് 12 മണിക്കൂറിന് ശേഷവും അക്രമി കണ്ടെത്താനാകാത്തത് പൊലീസിന്‍റെ വൻ വീഴ്ചയെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് പരിശോധന വ്യാപകമാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News