നിങ്ങള്‍ ആരുമായി കൂട്ടിയിടിക്കുമെന്ന് പറയാനാകില്ല; മഹേഷ് ബാബുവിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് ബില്‍ ഗേറ്റ്സ്

ബില്‍ ഗേറ്റ്സിനെ കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് തെലുങ്കു നടന്‍ മഹേഷ് ബാബു. അമേരിക്കയില്‍ വച്ചാണ് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സിനെ തെലുങ്കു നടന്‍ മഹേഷ് ബാബു കണ്ടത്.

ബില്‍ഗേറ്റ്സിനെ കണ്ടുമുട്ടിയതില്‍ അതിയായ സന്തോഷം. ഈ ലോകം കണ്ടതില്‍ വച്ച് ഏറ്റവും ദര്‍ശനവീക്ഷണം പുലര്‍ത്തുന്ന വ്യക്തികളിലൊരാള്‍. കൂടാതെ വിനയമുള്ളയാള്‍. ശരിക്കും ഒരു പ്രചോദനം തന്നെ- മഹേഷ് ബാബു കുറിച്ചു.

‘ന്യൂയോര്‍ക്കിലുണ്ടാകുക എന്ന് പറഞ്ഞാല്‍ അതൊരു തമാശയാണ്. നിങ്ങള്‍ ആരുമായി കൂട്ടിയിടിക്കുമെന്ന് പറയാനാകില്ല. താങ്കളെയും നമ്രതെയും കണ്ടുമുട്ടിയതില്‍ വലിയ സന്തോഷമുണ്ട്’. മഹേഷ് ബാബുവിന്റെ ട്വീറ്റ് റിട്വീറ്റ് ചെയ്ത് ബില്‍ ഗേറ്റ്സ് കുറിച്ചു.

ഭാര്യ നമ്രത ശിരോദ്കറും മഹേഷ് ബാബുവിനൊപ്പമുണ്ടായിരുന്നു. ഇരുവരും ബില്‍ഗേറ്റ്സിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവയ്ക്കുകയും ചെയ്തു. ഇപ്പോള്‍ മഹേഷ് ബാബുവിനെ നേരില്‍ കാണാനായതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ബില്‍ഗേറ്റ്സ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News