VD Satheesan: ഇനി പഴയ രൂപത്തിൽ ഞങ്ങൾക്ക് മുന്നോട്ട് പോകാൻ കഴിഞ്ഞെന്ന് വരില്ല; രണ്ട് ദിവസം മുമ്പുള്ള പ്രതിപക്ഷ നേതാവിൻ്റെ പരാമർശത്തിൽ ദുരൂഹത

എകെജി സെൻററിന്(akg centre) നേരെ ബോംബേറുണ്ടാകുന്നതിന് രണ്ട് ദിവസം മുൻപ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍(vd satheesan) നടത്തിയ പരാമർശത്തിൽ ദുരൂഹത.
‘ഇനി പഴയ രൂപത്തിൽ ഞങ്ങൾക്ക് മുന്നോട്ട് പോകാൻ കഴിഞ്ഞുവെന്ന് വരില്ല, ഞങ്ങൾ ഒരു ധർമ്മ സങ്കടത്തിലാണ് ഞങ്ങൾ ഗൗരവമായി ആലോചിച്ചുകൊണ്ട് ഇരിക്കുകയാണ്’,

പ്രതിപക്ഷ നേതാവിന്റെ ദൂസൂചന കലർന്ന പരാമർശം ഇങ്ങനെയായിരുന്നു. നേരത്തെപോകുന്ന രീതിയിലിനി പോകണമെന്നില്ലെന്നും ഞങ്ങളതിനെപ്പറ്റി ആലോചിക്കുകയാണെന്നും വിഡി സതീശൻ പറയുന്നുണ്ട്.

Sitaram yechury: എകെജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണം അപലപനീയം: സീതാറാം യെച്ചൂരി

എകെജി സെന്ററിന്(akg centre) നേരെയുണ്ടായ ബോംബാക്രമണത്തെ അപലപിക്കുന്നുവെന്ന് സിപിഐഎം(cpim) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി(sitaram yechury).

സർക്കാർ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ആക്രമണത്തിനെതിരെ സമാധാനപരമായുള്ള പ്രതിഷേധം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഐ എം കേരള സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെ നടന്ന ബോംബാക്രമണത്തെ ശക്തമായി അപലപിക്കുന്നു. സർക്കാർ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കുമെന്ന് ഉറപ്പുണ്ട്. പ്രകോപനങ്ങളിൽ വീഴാതെ ഈ അക്രമത്തിനെതിരെ സമാധാനപരമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel