എ കെ ജി സെൻ്ററിന് നേരെയുണ്ടായ ബോംബേറിൽ നാടാകെ പ്രതിഷേധം ശക്തം

തിരുവനന്തപുരം എ കെ ജി സെൻ്ററിന് നേരെയുണ്ടായ ബോംബേറിൽ മധ്യകേരളത്തിലും പ്രതിഷേധം ശക്തം. ആക്രമണ വിവരം അറിഞ്ഞ രാത്രി തന്നെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധവുമായി പ്രവർത്തകർ തെരുവിലറങ്ങി. പ്രകോപനങ്ങളിൽ പെടരുതെന്നും പ്രതിഷേധ പരിപാടികൾ സമാധാനപരമായിരിക്കണമെന്നും നേതാക്കൾ നിർദ്ദേശം നൽകി.

രാത്രി ആരംഭിച്ച പ്രതിഷേധ പരിപാടികൾ ഇപ്പോഴും തുടരുകയാണ്.എറണാകുളം ജില്ലയിൽ ഏരിയാ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ നൂറ്കണക്കിന് പ്രവർത്തകർ പങ്കെടുത്തു. ലോക്കൽ കമ്മറ്റികൾ കേന്ദ്രീകരിച്ചും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.

കോട്ടയം നഗരത്തിൽ സി.പി.ഐ.എം പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. കോട്ടയം നഗരത്തിൽ നടന്ന പ്രതിഷേധ റാലിക്ക് മന്ത്രി വി.എൻ.വാസവൻ നേതൃത്വം നൽകി..കെ പി സി സി ക്ക് ക്രിമിനൽ സ്വഭാവമുള്ള നേതൃത്വം വന്നത് മുതൽ നിരവധി അക്രമ പരമ്പരകളാണ് സി പി ഐ എമ്മിന് നേരെ നടക്കുന്നതെന്ന് വി എൻ വാസവൻ പറഞ്ഞു.സി പി ഐ (എം) ജില്ലാ സെക്രട്ടറി എ.വി.റസൽ, സംസ്ഥാന സമിതി അംഗം അനിൽകുമാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

ആലപ്പുഴ നഗരത്തിൽ രാത്രി തന്നെ പ്രതിഷേധം ആരംഭിച്ചിരുന്നു. ഡിവൈ എഫ് ഐ പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി. ലോക്കൽ ഏരിയാ കേന്ദ്രങ്ങളിലും ജില്ലയിലാകമാനം പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.
തൃശൂർ ഇടുക്കി ജില്ലകളിലും ലോക്കൽ ഏരിയാ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു. പ്രതിഷേധ പരിപാടികളിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു. പ്രകോപനങ്ങളിൽ പെടരുതെന്നും പ്രതിഷേധ പരിപാടികൾ സമാധാനപരമായിരിക്കണമെന്നും നേതാക്കൾ നിർദ്ദേശം നൽകിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here