പൂ പോലത്തെ അപ്പം വേണോ? ഈ ട്രിക്ക് ഒന്ന് ട്രൈ ചെയ്ത് നോക്കൂ

മലയാളികള്‍ക്ക് ഇഷ്ടമുള്ള ഒരു ഒരു പലഹാരമാണ് അപ്പം. പൂ പോടെ സോഫ്റ്റായ അപ്പം ഇഷ്ടമില്ലാത്തതായി ആരുമുണ്ടാകില്ല. അങ്ങനെ പൂ പോലത്തെ അപ്പമുണ്ടാക്കാന്‍ കുറച്ച് പൊടിക്കൈകള്‍ ഉണ്ട്. എന്തൊക്കെയാണെന്നല്ലേ നോക്കാം….

2 കപ്പ് പച്ചരി നന്നായി കഴുകിയശേഷം വെള്ളത്തിൽ കുതിരാൻ ആയി ഇടുക. രണ്ടു മണിക്കൂറിനു ശേഷം ഈ പച്ചരീയിലേക്ക് ഒരു കപ്പ് ചോറ് കൂടി ഇടുക. ഇതിലേക്ക് കാൽടീസ്പൂൺ ഈസ്റ്റ് കൂടി ചേർത്ത് ഒന്നര ഗ്ലാസ് വെള്ളത്തിൽ നന്നായി അരച്ചെടുക്കുക. അഞ്ചോ ആറോ മണിക്കൂർ ഈ മാവ് നന്നായി പുളിച്ചു വരുന്നതിനായി വെക്കുക. മാവ് പുളിക്കാൻ വെക്കുന്നതിന് മുൻപ് ഇതിലേക്ക് അല്പം ഉപ്പു കൂടി ചേർത്ത് വെക്കുന്നത് മാവ് നന്നായി പുളിച്ചു വരുന്നതിന് സഹായിക്കും.

ആറ് മണിക്കൂറിന് ശേഷം നന്നായി പുളിച്ച മാവിലേക്ക് ഒരു കപ്പ് തേങ്ങ പേസ്റ്റ് രൂപത്തിൽ അരച്ച് അരമണിക്കൂർ കൂടി അടച്ചു വെക്കുക. അരമണിക്കൂറിന് ശേഷം ഒരുപാട് കലക്കാതെ ഈ മാവ് അപ്പച്ചട്ടിയിൽ ചുട്ടെടുക്കാം. അപ്പം ചുടുന്നതിന് അരമണിക്കൂർ മുമ്പ് തേങ്ങാ ചേർത്തിരിക്കുന്നത് കൊണ്ട് തന്നെ അപ്പത്തിന് തേങ്ങയുടെ രുചി നന്നായി അറിയാൻ സാധിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News