ഞൊടിയിടയില്‍ കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറണോ? ഇതാ ഒരു എളുപ്പവ‍ഴി

സ്ത്രീകള്‍ എക്കാലവും നേരിടുന്ന ഒരു വലിയ പ്രശ്നമാണ് കണ്ണിന് ചുറ്റുമുള്ള കറുപ്പ്. അത് മാറാനായി പല ക്രീമുകളേയും മരുന്നുകളേയും ആശ്രയിക്കാറുണ്ടെങ്കിലും കണ്ണിന് ചുറ്റുമുള്ള കറുപ്പ് അത്ര പെട്ടന്നൊന്നും മാറുകയില്ല.

കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് വരുന്നത് പല കാരണങ്ങള്‍ കൊണ്ടാകാം. ഉറക്കമില്ലായ്മ, ഉത്കണ്ഠ, അലര്‍ജി,മാനസിക സമ്മർദ്ദം ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ടാണ് കണ്ണിന് ചുറ്റും കറുത്ത പാടു വരുന്നത്. കണ്ണ് സ്ഥിരമായി അമര്‍ത്തി തിരുമ്മുന്നതും ഒരുപക്ഷേ കണ്ണിന് താഴെ കറുപ്പ് പടരാന്‍ കാരണമായേക്കും.

കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് മാറാൻ ഏറ്റവും നല്ലതാണ് പുതിനയില. ദഹനസംബന്ധമായ അസുഖങ്ങൾ അകറ്റാനും പനി, ജലദോഷം, ചുമ പോലുള്ള അസുഖങ്ങൾ അകറ്റാനും പുതിനയില വളരെ നല്ലതാണ്.

മുഖക്കുരു, വരണ്ട ചർമ്മം, കണ്ണിന് ചുറ്റുമുള്ള കറുത്തപാടുകൾ എന്നിവ മാറ്റാൻ പുതിനയില വളരെ നല്ലതാണ്. പുതിനയിലയുടെ നീര് ദിവസവും കണ്ണിന് താഴേ 15 മിനിറ്റെങ്കിലും തേച്ചുപിടിപ്പിക്കുക. ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയാം.

പുതിനയിലയുടെ നീരും അൽപം നാരങ്ങ നീരും ചേർത്ത്  ദിവസവും 10 മിനിറ്റ് മുഖത്തിടുന്നത് കറുത്ത പാടുകൾ മാറാനും വരണ്ട ചർമം ഇല്ലാതാക്കാനും സഹായിക്കും.

കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് മാറാനുള്ള മറ്റ് വഴികൾ…

1. ഉറങ്ങുന്നതിന് മുമ്പ് കണ്ണിന് താഴെ ആൽമണ്ട് ഒായിൽ പുരട്ടുന്നത് കറുത്ത നിറം മാറാൻ നല്ലതാണ്.

2. ദിവസവും ഐസ് ഉപയോ​ഗിച്ച് മസാജ് ചെയ്യുന്നത് കണ്ണിന് താഴെയുള്ള കറുത്ത നിറം മാറി കിട്ടാൻ  ​ഗുണം ചെയ്യും.

3. ടീ ബാഗുകള്‍ ഉപയോഗിക്കുക. അടഞ്ഞ കണ്ണുകളില്‍ തണുത്ത ചായ ബാഗുകള്‍ പ്രയോഗിക്കുക. ഹെര്‍ബല്‍ ടീ ബാഗുകള്‍ ഉപയോഗിക്കരുത്.

4. വെള്ളരിക്ക കണ്ണിന് മുകളിൽ വയ്ക്കുന്നത് തണ്ണുപ്പ് കിട്ടാൻ നല്ലതാണ്.

5. തക്കാളി നീര്, മഞ്ഞള്‍, നാരങ്ങ നീര് എന്നിവ ഒരുമിച്ച് ചേർത്ത് കണ്ണിന് താഴേ പുരട്ടുക.കറുത്ത പാട് മാറാൻ സഹായിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News