
ട്രെയിന്‍ യാത്ര ഇഷ്ടപ്പടാത്തവര്‍ വളരെ കുറവാണ്. വളരെ കുറഞ്ഞ നിരക്കില്‍ ഇന്ത്യയിലെടിവെടും പോകാന്‍ കഴിയുന്നതിനാല്‍ നമ്മള്‍ പലപ്പോഴും യാത്രകള്‍ക്കായി ട്രെയിനുകളെയാകും ആശ്രയിക്കുക. എന്നാല്‍ ട്രെയിനില്‍ പോുകമ്പോള്‍ നമ്മള്‍ ആകെ ശ്രദ്ധിക്കേണ്ടത് ഉറങ്ങാതിരിക്കുക എന്നത് മാത്രമാണ്.
ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ചിലപ്പോള്‍ യാത്രക്കാര്‍ ഉറങ്ങിപോകുകയോ മറ്റോ ചെയ്താല്‍ പിന്നെ അടുത്ത സ്റ്റേഷനില്‍ ഇറങ്ങി തിരിച്ചു പോകേണ്ട അവസ്ഥയാണുള്ളത്. എന്നാല്‍ ഇപ്പോള്‍ ഇതാ പുതിയ ഓപ്ഷനുകള്‍ അവതരിപ്പിച്ചു ഇന്ത്യന്‍ റെയില്‍വെ.അതായത് പുതിയ ഓപ്ഷനുകള്‍ പ്രകാരം യാത്രക്കാര്‍ക്ക് ഇപ്പോള്‍ ഇറങ്ങേണ്ട ഡെസ്റ്റിനേഷന്‍ സെറ്റ് ചെയ്തുവെക്കാവുന്നതാണ്.
ഇത്തരത്തില്‍ സെറ്റ് ചെയ്തുവെക്കുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് ഇറങ്ങേണ്ട സ്റ്റേഷന് 20 മിനുട്ട് മുന്‍പേ തന്നെ അലര്‍ട്ട് വരുന്നതായിരിക്കും . എങ്ങനെയാണു ഇത്തരത്തില്‍ ഡെസ്റ്റിനേഷന്‍ അലര്‍ട്ട് സെറ്റ് ചെയ്യുന്നത് എന്ന് നോക്കാം .
1.നിങ്ങളുടെ ഫോണില്‍ നിന്നും 139 എന്ന നമ്പറിലേക്ക് കോള്‍ ചെയ്യുക
2.അതിനു ശേഷം നിങ്ങളുടെ ഭാഷ തെരഞ്ഞെടുക്കാവുന്നതാണ്
3.അതിനു ശേഷം IVR ലെ മെയിന്‍ മെനുവില്‍ നിന്നും 7 സെലക്റ്റ് ചെയ്യുക
4.അതിനു ശേഷം 3 അമര്‍ത്തുക (ഡെസ്റ്റിനേഷന്‍ അലര്‍ട്ട് തിരഞ്ഞെടുക്കുവാനുള്ള ഓപ്ഷന്‍ ആണ് )
5.ഡെസ്റ്റിനേഷന്‍ തിരഞ്ഞെടുത്ത ശേഷം PNR നമ്പര്‍ നല്‍കി സബ്മിറ്റ് ചെയ്യുക
6.നിങ്ങള്‍ ഇറങ്ങേണ്ട സ്ഥലം ആകുമ്പോള്‍ അലര്‍ട്ട് വരുന്നതായിരിക്കും
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here