ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് തടഞ്ഞുവച്ചിരിക്കുന്ന പാസ്‌പോര്‍ട്ട്(passport) തിരികെ വേണമെന്നാവശ്യപ്പെട്ട് ആര്യന്‍ ഖാന്‍(aryan khan) പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കി. കേസില്‍ ക്ലീന്‍ ചിറ്റ് ലഭിച്ചതോടെയാണ് ആര്യന്‍ അപേക്ഷയുമായി എത്തിയത്. കേസില്‍ അറസ്റ്റിലായ ആര്യന് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.
ഇതിന്റെ ഭാഗമായാണ് പാസ്‌പോര്‍ട്ട് എന്‍സിബിക്ക് നല്‍കിയത്. എന്‍സിബിയുടെ കുറ്റപത്രത്തില്‍ തന്റെ പേരില്ലെന്നും അതിനാല്‍ തന്റെ പാസ്‌പോര്‍ട്ട് തിരികെ നല്‍കണമെന്നും ആര്യന്‍ ഖാന്‍ അപേക്ഷയില്‍ പറയുന്നു.
കേസ് പരിഗണിച്ച കോടതി എന്‍സിബിയോട് മറുപടി നല്‍കാന്‍ നിര്‍ദേശിച്ചു.ജൂലൈ 13ന് കോടതി വാദം കേള്‍ക്കും. അഭിഭാഷകരായ അമിത് ദേശായി, രാഹുല്‍ അഗര്‍വാള്‍ എന്നവരാണ് ആര്യന് വേണ്ടി ഹാജരായത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.