Maharashtra: ഷിൻഡെ സർക്കാരിന് ചൊവ്വാഴ്ച വിശ്വാസ വോട്ടെടുപ്പ്

മഹാരാഷ്ട്രയിൽ(Maharashtra) ഷിൻഡെ സർക്കാരിന് ചൊവ്വാഴ്ച വിശ്വാസ വോട്ടെടുപ്പ്. ഏക്‌നാഥ്‌ ഷിൻഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ നിർദേശം നൽകിയത്. ഇതിന്റെ ഭാഗമായി രണ്ട് ദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളനം തിങ്കളാഴ്ച മുതൽ ചേരും. സ്പീക്കർ തെരഞ്ഞെടുപ്പും നടക്കും.

ആരാകും പുതിയ സ്പീക്കർ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇതുവരെ പുറത്തുവന്നിട്ടില്ല. സ്പീക്കർ സ്ഥാനത്തേക്കുളള നാമനിർദേശ പത്രിക നാളെ സമർപ്പിക്കാം. മറ്റന്നാൾ സ്‌പീക്കർ തെരഞ്ഞെടുപ്പ് നടക്കും. തുടർന്ന് ചൊവ്വാഴ്ച ഷിൻഡെ സർക്കാർ സഭയിൽ ഭൂരിപക്ഷം തെളിയിക്കണം.

അതേസമയം പ്രത്യേക സമ്മേളനം തുടങ്ങാനിരിക്കെ താക്കറെ പക്ഷം വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. വിമത എംഎൽഎമാരെ അയോഗ്യരാക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന നാളെ നിയമസഭയിൽ പ്രവേശിക്കാൻ വിമത എംഎൽഎമാരെ അനുവദിക്കരുതെന്നും ശിവസേന ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

ഏക്നാഥ് ഷിൻഡേ സത്യപ്രതിജ്ഞ ചെയ്തതോടെ അയോഗ്യനായെന്ന് ശിവസേനയ്ക്ക് വേണ്ടി കപിൽ സിബൽ വാദിച്ചു. എന്നാല്‍, അടിയന്തര ഇടപെടലിന് സുപ്രീംകോടതി വിസമ്മതിച്ച സുപ്രിംകോടതി നാളത്തെ നിയമസഭ സമ്മേളനത്തിന് തടസ്സമില്ലെന്നും വ്യക്തമാക്കി. കേസ് 11ന് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here