Amartya sen: നമ്മുടെ രാജ്യത്തും ഭയപ്പെടേണ്ട കാര്യങ്ങൾ ഉണ്ട് : തുറന്നടിച്ച് അമര്‍ത്യാ സെന്‍

ഈ രാജ്യത്ത് ഭയപ്പെടേണ്ട കാര്യങ്ങളുണ്ടെന്ന് നൊബേല്‍ ജേതാവ് അമര്‍ത്യാ സെന്‍. രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങളില്‍ ആശങ്കയുണ്ടെന്നും മനുഷ്യര്‍ ഐക്യമുണ്ടാകാന്‍ വേണ്ടിയാണ് പരിശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് ഈ രാജ്യം ഐക്യത്തോടെ നില്‍ക്കണം എന്നാണ് ആഗ്രഹം.

ചരിത്രപരമായി സ്വതന്ത്ര ചിന്താഗതിയുള്ള രാജ്യത്ത് മനുഷ്യര്‍ക്കിടയില്‍ ചേരിതിരിവിന്റെ ആവശ്യമില്ല. എങ്കിലും ഇവിടെ ഭയപ്പെടേണ്ട കാര്യങ്ങളുണ്ട്. രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങളില്‍ ആശങ്കയുണ്ടെന്നും മനുഷ്യര്‍ ഐക്യമുണ്ടാകാന്‍ വേണ്ടിയാണ് പരിശ്രമിക്കേണ്ടതെന്നും അമർത്യ സെൻ കൂട്ടി ചേർത്തു. മതത്തിന്റെയോ ജാതിയുടെയോ പേരില്‍ വിവേചനം കാണിക്കരുതെന്നും എന്തിനെയെങ്കിലും കുറിച്ച് പേടിയുണ്ടോ എന്ന ചോദ്യത്തിന് എന്റെ ഉത്തരം ‘ഉണ്ട്’ എന്നായിരിക്കും എന്നുമാണ് അമർത്യ സെന്നിന്റെ മറുപടി .

ഇപ്പോള്‍ ഭയപ്പെടാന്‍ ഒരു കാരണമുണ്ട്. നിലവില്‍ നമ്മുടെ രാജ്യത്ത് നടക്കുന്ന സംഭവങ്ങളാണ് ആ ഭയത്തിന് കാരണം,’ സെന്‍ പറഞ്ഞു. അമര്‍ത്യ റിസര്‍ച്ച് സെന്ററിന്റെ ഉദ്ഘാടന വേളയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയ്ക്ക് ഹിന്ദു രാഷ്ട്രമായോ, മുസ്‌ലിം രാഷ്ട്രമായോ നിലയുറപ്പിക്കാന്‍ സാധിക്കില്ലെന്നും മനുഷ്യരെല്ലാം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതില്‍ പിന്നെ രാജ്യത്ത് ചേരിതിരിവും മതപരമായ കലാപങ്ങളും നടക്കുന്നുണ്ട്. ‘ഇന്ത്യയ്ക്ക് ഒരിക്കലും ഒരു ഹിന്ദു രാഷ്ട്രമാകാനോ, മുസ്‌ലിം രാഷ്ട്രമാകാനോ കഴിയില്ല. എല്ലാവരും കൂട്ടായി പ്രവര്‍ത്തിക്കണം ’ സെന്‍ പറഞ്ഞവസാനിപ്പിച്ചത് ഇങ്ങനെ ആണ് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News