പണംവച്ച് ചൂതാട്ടം(gambling) നടത്തിയ കുറ്റത്തിന് കുവൈറ്റിൽ(kuwait) 15 പ്രവാസികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഹ്മദി ഏരിയയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേര് കുടുങ്ങിയത്.
ചൂതാട്ടത്തിന് ഉപയോഗിച്ച പണവും മറ്റ് സാധനങ്ങളുമെല്ലാം പൊലീസ് പിടിച്ചെടുത്തു. പിടിയിലായവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട അധികൃതര്‍, പക്ഷേ ഇവര്‍ ഏത് രാജ്യക്കാരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
അറസ്റ്റിലായ എല്ലാവര്‍ക്കുമെതിരായ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here