Princess cup : പ്രിൻസസ് കപ്പ് ഏഷ്യൻ വോളി ചാമ്പ്യൻഷിപ്പ് ; ഇന്ത്യൻ വനിതാ ടീമിന് ചരിത്ര നേട്ടം

ഏറെ പ്രശസ്തമായ പ്രിൻസസ് കപ്പ് ഏഷ്യൻ വോളി ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ വനിതാ ടീമിന് ചരിത്രനേട്ടം. മലയാളി താരങ്ങൾ നിറഞ്ഞ ടീം തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്.

തായ്‌ലൻഡിലെ നഖോൺ പാത്തോമിൽ നടന്ന “പ്രിൻസസ്” മൂന്നാം എവിസി വനിതാ ചലഞ്ച് കപ്പ് വോളിബോൾ ചാമ്പ്യൻഷിപ്പിലായിരുന്നു നിർമൽ തൻവർ ക്യാപ്റ്റനായ ഇന്ത്യൻ ടീമിന്റെ ഉജ്ജ്വല പ്രകടനം.ഏഷ്യൻ വോളിബോൾ കോൺഫെഡറേഷന്റെ മേൽനോട്ടത്തിൽ റൌണ്ട് റോബിൻ അടിസ്ഥാനത്തിലുള്ള ടൂർണമെന്റിൽ ഇന്ത്യ തകർത്തുവിട്ടത് സിംഗപ്പൂർ, ഉസ്‌ബെക്കിസ്ഥാൻ, മലേഷ്യ എന്നീ ടീമുകളെയാണ്.

മലയാളി താരങ്ങളായ ജിനിയും ശ്രുതിയും അനുശ്രീയും സൂര്യയുമെല്ലാം മിന്നിത്തിളങ്ങിയപ്പോൾ വോളി കോർട്ടിൽ കണ്ടത് ഇന്ത്യൻ പ്രഭാവമാണ്.അവസാന 2 മത്സരങ്ങളിൽ ചൈനീസ് ഹോങ്കോംഗിനോടും , തായ്ലണ്ടിനോടും പൊരുതിത്തോറ്റെങ്കിലും നിർമലിന്റെ സംഘം മടങ്ങിയത് ചരിത്രത്തിലാദ്യമായി ടൂർണമെൻറിലെ വെള്ളി മെഡൽ നേട്ടവുമായാണ്.

ഏഷ്യൻ വോളിബോൾ കോൺഫെഡറേഷന്റെ മേൽനോട്ടത്തിൽ നടന്ന ടൂർണമെന്റിൽ മലയാളിക്കരുത്തിൽ ചരിത്രത്തിലാദ്യമായി വെള്ളി മെഡൽ നേട്ടം സ്വന്തമാക്കിയ പ്രീതം സിംഗ് ചൗഹാൻ പരിശീലകനായ ടീമിന് ഇപ്പോൾ അഭിനന്ദന പ്രവാഹമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel