Bike: വലിയഴീക്കൽ പാലത്തിൽ ബൈക്കിൽ അഭ്യാസ പ്രകടനം; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

കൊല്ലം(kollam) വലിയഴീക്കൽ പാലത്തിൽ ബൈക്കിൽ(bike) അഭ്യാസപ്രകടനങ്ങളുമായി യുവാക്കൾ. നാല് പേരടങ്ങിയ സംഘമാണ് അപകടകരമായ രീതിയിൽ റേസിംഗ് നടത്തിയത്. അഭ്യാസ പ്രകടനത്തിനിടെ യുവാക്കിള്‍ സഞ്ചരിച്ച ബൈക്ക് അത് വഴി വന്ന കാറുമായി കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്കാണ്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ യുവാക്കൾ തന്നെ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയായിരുന്നു.

ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ സംഭവത്തിൽ ഓച്ചിറ പൊലീസ് അന്വേഷണം തുടങ്ങി. ഒരു ബൈക്ക് എറണാകുളം രജിസ്‌ട്രേഷനിലുള്ളതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഉടമയെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാണെന്ന് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം, പാലക്കാട് ചിറ്റൂരിൽ ബസ്സിന് മുന്നിലൂടെ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് സ്കൂട്ടർ ഉടമയ്ക്കും ഓടിച്ചയാൾക്കും മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തിയിരുന്നു.

വാഹനമോടിച്ചയാള്‍ക്കെിരെ ലൈസന്‍സില്ലാതെ വാഹനമോടിച്ചതിനും ഹെല്‍മറ്റ് വയ്ക്കാത്തതിനും കേസെടുത്തിട്ടുണ്ട്. ഹെല്‍മെറ്റും ലൈസന്‍സുമില്ലാതെ സ്കൂട്ടര്‍ ഓടിച്ച പാലക്കാട് വാളറ സ്വദേശിക്കും ഉടമയായ മകള്‍ക്കുമെതിരെയാണ് കേസെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here