എ കെ ജി സെൻ്ററിന് നേരെയുണ്ടായ ആക്രമണം ; നികൃഷ്ടമായ നടപടിയെന്ന് INL

എ കെ ജി സെൻ്ററിന് നേരെയുണ്ടായ ആക്രമണം നിന്ദ്യവും നികൃഷ്ടവുമായ നടപടിയാണെന്ന് ഐ എൻ എൽ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ.എ പി അബ്ദുൽ വഹാബ്.

സംസ്ഥാനത്തെ കലാപഭൂമിയാക്കാൻ ശ്രമിക്കുന്നവരുടെ അവസാനത്തെ അടവായിട്ട് വേണം സുബോധം തൊട്ടു തീണ്ടാത്ത ഈ നടപടിയെ കാണാൻ. ജനാധിപത്യത്തിലും പൗരബോധത്തിലും വിശ്വസിക്കുന്ന മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടായി ഈ രാഷ്ട്രീയ ഭ്രാന്തിനെതിരെ രംഗത്തിറങ്ങണമെന്ന് വഹാബ് പറഞ്ഞു.

എകെജി സെൻ്റർ അക്രമണത്തെ ശക്തമായി അപലപിക്കുന്നു. നീചവും നികൃഷ്ടവുമായ നടപടിയാണിത്. കേരളത്തിൽ ഏറ്റവും ബഹുജനാടിത്തറയുള്ള രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ ആസ്ഥാനം, സംസ്ഥാനം ഭരിക്കുന്ന ഇടത്പക്ഷ ജനാധിപത്യ മുന്നണിയുടെ ആസ്ഥാനം അതോടൊപ്പം, രാജ്യത്ത് മതനിരപേക്ഷ മൂല്യങ്ങൾക്ക് വേണ്ടി പൊരുതുന്ന ഇടത്പക്ഷ പ്രസ്ഥാനങ്ങളൂടെ രാഷ്ടീയ സിരാ കേന്ദ്രം.

ഈ അഭിമാന കേന്ദ്രത്തിന് നേരെ നടന്ന അക്രമണം സുബോധം തൊട്ടു തീണ്ടാത്ത തോന്നിവാസമാണ്. സംസ്ഥാനത്തെ കലാപഭൂമിയാക്കാൻ ശ്രമിക്കുന്നവരുടെ അവസാനത്തെ അടവായിട്ട് വേണം ഇതിനെ കാണാൻ. ജനാധിപത്യത്തിലും പൗരബോധത്തിലും വിശ്വാസമുള്ള ജനത ഒറ്റക്കെട്ടായി ഇതിനെ എതിർക്കണം.

Prof.AP Abdul Vahab

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here