Rahul Gandhi : എ കെ ജി സെന്റർ ബോംബ്‌ ആക്രമണം ; ചോദ്യങ്ങൾക്ക്‌ മറുപടി പറയാതെ രാഹുൽ ​ഗാന്ധി

ആക്രമണങ്ങൾ കോൺഗ്രസിന്റെ തത്വങ്ങൾക്ക് എതിരാണെന്ന് രാഹുൽ ഗാന്ധി. രാഷ്ട്രീയ ആശയങ്ങളിലുള്ള വൈരുദ്ധ്യം മൂലം അക്രമം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.നുപുർ ശർമ്മയുടെ പരാമർശങ്ങളും അതുമായി ബന്ധപ്പെട്ട്‌ നടന്ന സംഭവങ്ങളും ബിജെപിയും ആർ എസ്‌ എസും രാജ്യത്ത്‌ സൃഷ്ടിച്ച വിദ്വേഷത്തിന്റേയും വെറുപ്പിന്റേയും ഫലമാണെന്നും രാഹുൽ ഗാന്ധി വയനാട്ടിൽ പറഞ്ഞു.

കൽപ്പറ്റയിൽ എസ്‌ എഫ്‌ ഐ പ്രതിഷേധം നടന്ന ഓഫീസ് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ദൗർഭാഗ്യകരമായ സംഭവമാണ് നടന്നത്. എന്റെ ഓഫീസ് എന്നതിലുപരി ജനങ്ങളുടെ ഓഫീസ് ആണിത്. അക്രമം പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കില്ല. കുട്ടികളാണ് ഇത് ചെയ്തതെന്നാണ് മനസ്സിലാക്കുന്നത്. ഉത്തരവാദരഹിതമായാണ് അവർ ആക്രമണം നടത്തിയത്. അതിൽ അവരോട് ദേഷ്യമില്ല.അനന്തരഫലങ്ങൾ ചിന്തിക്കാതെയായിരിക്കാം അക്രമം നടത്തിയതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

നുപുർ ശർമ്മയുടെ കാര്യത്തിൽ സുപ്രീം കോടതി പറഞ്ഞത് സത്യമാണ്.പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ബിജെപിയും ആർഎസ്എസും ചേർന്നാണ് ദേഷ്യത്തിന്റെയും വെറുപ്പിന്റെയും അന്തരീക്ഷം രാജ്യത്ത് സൃഷ്ടിച്ചത്. ദേശവിരുദ്ധമായ പ്രവർത്തനമാണ് അവർ നടത്തുന്നത്. അവരുടെ അത്തരം നടപടികളാണ് ഇപ്പോൾ നടക്കുന്നത്‌ പോലെയുള്ള ദുരന്തങ്ങൾക്ക് വഴിവെച്ചത്.

ജനങ്ങളെ ഒരുമിപ്പിച്ച് നിർത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.ആർഎസ്എസും ബിജെപിയും രാജ്യത്ത് ചെയ്തുകൊണ്ടിരിക്കുന്ന അക്രമങ്ങളായാലും വയനാട്ടിൽ സംഭവിച്ച അക്രമമായാലും കോൺഗ്രസിന്റെ തത്വങ്ങൾക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.ആക്രമണങ്ങളെ നിശിതമായി വിമർശിച്ച അദ്ദേഹം എ കെ ജി സെന്റർ ബോംബ്‌ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്‌ മറുപടി പറയാതെ മടങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News