വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്ന നിരവധി പേരാണ് ഇപ്പോള്‍ നമുക്ക് ചുറ്റുമുള്ളത്. ഡയറ്റ് ചെയ്തും വ്യായാമം ചെയ്തുമൊക്കെ വണ്ണം കുറയ്ക്കുന്നവരെ നമ്മള്‍ കാണാറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഒരു യമണ്ടന്‍ മേക്കോവറാണ്. ഗായകന്‍ അദ്‌നാന്‍ സമിയാണ് കിടിലന്‍ മേക്കോവര്‍ നടത്തിയിരിക്കുന്നത്.
220 കിലോ ഭാരമുണ്ടായിരുന്ന ഗായകന്‍ വെറും 16 മാസത്തില്‍ 75 കിലോയിലേക്കാണ് തന്റെ ഭാരം കുറച്ചിരിക്കുന്നത്. അമിതവണ്ണം കാരണം നടക്കാന്‍ പോലുമാകാത്ത അവസ്ഥയിലായിരുന്നു അദ്‌നാന്‍ സമി. ഭാരം കുറച്ചില്ലെങ്കില്‍ ആറ് മാസത്തിനുള്ളില്‍ മരണപ്പെടുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെയാണ് സമി വണ്ണം കുറയ്ക്കാന്‍ തുടങ്ങിയത്.
കരുത്ത് വര്‍ധിപ്പിക്കാനുള്ള വ്യായാമവും കാര്‍ഡിയോ പരിശീലനവും അടങ്ങുന്നതാണ് ഇപ്പോഴത്തെ സമിയുടെ വര്‍ക്ക് ഔട്ട്. ആഴ്ചയില്‍ ആറ് ദിവസം ഇത് പിന്തുടരുന്നു. ഭാരം കുറയ്ക്കാന്‍ നല്ല ദൃഢനിശ്ചയം ആവശ്യമാണെന്നും ഗായകന്‍ പറയുന്നു. ഈ അദ്ഭുതപ്പെടുത്തുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ശസ്ത്രക്രിയകളൊന്നും അല്ലെന്നും കര്‍ശനമായ ഡയറ്റ് ആയിരുന്നെന്നും അദ്‌നാന്‍ സമി പറഞ്ഞു.
ഭാരം കുറയ്ക്കാനുള്ള പ്രയത്‌നത്തില്‍ 80 ശതമാനം മാനസികമായ നിശ്ചയദാര്‍ഢ്യവും 20 ശതമാനം ശാരീരികവുമായ അധ്വാനമാണ്. തുടക്കത്തില്‍ ജിമ്മിലേക്ക് പോകാന്‍ കഴിയാത്ത വിധം അമിതവണ്ണമായിരുന്നു സമിക്ക്. 40 കിലോ കുറഞ്ഞ ശേഷം ട്രെഡ്മില്ലില്‍ ലഘുവായ വ്യായാമം ആരംഭിക്കുകയായിരുന്നു
2005ല്‍ ലിംഫഡീമയ്ക്കുള്ള ശസ്ത്രക്രിയക്ക് സമി വിധേയനായിരുന്നു. അതിന് ശേഷം പരിപൂര്‍ണമായ ബെഡ് റെസ്റ്റ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ഇക്കാലയളവില്‍ ഭാരം വല്ലാണ്ട് കൂടുകയും പേശികള്‍ക്ക് കീഴിലുള്ള കൊഴുപ്പ് ശ്വാസകോശത്തെ അമര്‍ത്തി ശ്വാസമെടുക്കാന്‍ പോലും വയ്യാത്ത അവസ്ഥ സംജാതമാകുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് ശരീരം ഇത്രയധികം വണ്ണംവച്ചതും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.