Dowry: സ്ത്രീധന പീഡനക്കേസിൽ മുൻ ഭർത്താവിനെ കോടതി വെറുതെ വിട്ടു

സ്ത്രീധന(dowry) പീഡന കേസിൽ മുൻ ഭർത്താവിനെ കോടതി(court) വെറുതെ വിട്ടു. പത്തനംതിട്ട(pathanamthitta) സി ജെ എം കോടതി മുൻപാകെ കോയിപ്രം പൊലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ ആണ് പ്രതിയെ കുറ്റക്കാരൻ അല്ല എന്ന് കണ്ടു വെറുതെ വിട്ടത്. തൊട്ടപ്പുഴശ്ശേരി, ചിറയിരമ്പ്, ആഞ്ഞിലിവേലിൽ വീട്ടിൽ ഡോക്ടർ ജോർജ് മാത്യുവിനെതിരെയാണ് മുൻ ഭാര്യ പരാതിനൽകിയത്.

സ്ത്രീധനത്തിന് വേണ്ടി തന്നെ ഭർത്താവ് ആയിരുന്ന പ്രതി, മാനസികമായും ശരീരികമായും പീഡിപ്പിരുന്നു എന്ന് ആരോപിച്ച് കോടതി മുഖേന ഫയൽ ചെയ്ത പരാതി യുടെ അടിസ്ഥാനത്തിൽ ആയിരുന്നു കേസ് എടുത്തത്. പ്രതിക്ക് വേണ്ടി അഡ്വ. പി ഹരിഹരൻ നായർ ഹാജരായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News