Dileep : നടിയെ ആക്രമിച്ച കേസ് ; മെമ്മറി കാർഡ് ഫോറൻസിക് പരിശോധനക്ക് അയയ്ക്കണമെന്ന ഹർജിയിൽ വാദം പൂർത്തിയായി

നടിയെ ആക്രമിച്ച സംഭവത്തിലെ ദൃശ്യങ്ങൾ അടങ്ങുന്ന മെമ്മറി കാർഡ് ഫോറൻസിക് പരിശോധനക്ക് അയക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ ഹൈക്കോടതി വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റി.ഹര്‍ജിയിൽ ദിലീപിനെ കോടതി കക്ഷിചേർത്തു.

മെമ്മറി കാർഡ് പരിശോധിക്കണമെന്ന ആവശ്യത്തിന് പിന്നിൽ മറ്റ് ഉദ്ദേശങ്ങളുണ്ടാകാമെന്ന് ദിലീപ് ആരോപിച്ചു . അന്വേഷണം വൈകിപ്പിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്നും ദിലീപ്
ആരോപിച്ചു.

തുടർന്ന് അന്വേഷണം വേഗത്തിലാക്കണമെന്ന് പ്രോസിക്യൂഷന് ഹൈക്കോടതി നിർദ്ദേശം നൽകി. ഫോറൻസിക് പരിശോധനക്ക് അനുമതി നിഷേധിച്ച വിചാരണക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here