Weight : ഡയറ്റും എക്‌സര്‍സൈസും ചെയ്തിട്ടും വണ്ണം കുറയുന്നില്ലേ? എങ്കില്‍ ഇതാണ് കാരണം

എന്നാല്‍ ഭക്ഷണത്തില്‍ ശ്രദ്ധിച്ചിട്ടും ശരീരഭാരം കൂടുന്നതായി പരാതിപ്പെടുന്നവര്‍ ഏറെയാണ്. എന്തായിരിക്കും ഇതിനു കാരണം? ഏറെ ശ്രദ്ധിച്ചിട്ടും തൂക്കം കൂടുന്നതിനു പിന്നില്‍ ഒട്ടേറെ കാരണങ്ങളുണ്ട്.

1. ഉറക്കക്കുറവ്

വിശ്രമാവസ്ഥയില്‍ ശരീരം നന്നായി പ്രവര്‍ത്തിക്കും. ആവശ്യത്തിന് ഉറക്കം കിട്ടാതെ വരുമ്പോള്‍ ശരീരത്തിന് ആയാസം അനുഭവപ്പെടുന്നു. കൂടാതെ അധികം കൊഴുപ്പ് സംഭരിക്കാനും ഇത്തരമൊരവസ്ഥ സഹായകമാകുന്നു. ക്ഷീണിച്ച അവസ്ഥയിലും മനസംഘര്‍ഷമുണ്ടാകുമ്പോഴും ഭക്ഷണം കഴിക്കാനുള്ള പ്രവണത കൂടുതലായിരിക്കും.

വൈകിയുറങ്ങുന്നവര്‍ രാത്രിയില്‍ അധികമായി കഴിക്കുന്ന ഭക്ഷണം അനാവശ്യമായ ഊര്‍ജ്ജം ശരീരത്തിലെത്താന്‍ കാരണമാകുന്നു. ഇതെല്ലാം ശരീരഭാരം കൂടുന്നു. ഇതിനെന്താണ് പരിഹാരം. ഉത്തരം ലളിതം സാധാരണ ഉറങ്ങുന്ന സമയത്തില്‍ 15 മിനിറ്റ് വര്‍ധിപ്പിക്കുക. ഫലമുണ്ടാകുന്നില്ലെങ്കില്‍ ഒരു 15 മിനിട്ടുകൂടി. നല്ല നിദ്രാശീലങ്ങള്‍ക്കൊപ്പം ക്രമമായി വ്യായാമവുമുണ്ടെങ്കില്‍ ഗാഢനിദ്ര നിങ്ങളെ തേടിയെത്തും.

2. മനസ്സംഘര്‍ഷം

ആധുനികജീവിതം പിരിമുറുക്കം നിറഞ്ഞതാണ്. കൂടുതല്‍ പണം നേടാനുള്ള ശ്രമം. ജോലിയിലെ സങ്കീര്‍ണതകള്‍ ഇതെല്ലാം ചേര്‍ന്നുണ്ടാക്കുന്ന വേഗതയേറിയ ജീവിതക്രമം മനസമാധാനം നഷ്ടമാകാന്‍ ഇതില്‍പ്പരം സാഹചര്യങ്ങള്‍ ആവശ്യമില്ല. ഇത്തരം മാനസികാവസ്ഥ ശാരീരികമായ പ്രത്യാഘാതങ്ങളും ഉണ്ടാക്കുന്നുണ്ട്.

ശരീരം കൂടുതല്‍ ഊര്‍ജ്ജം സംഭരിക്കുന്നു. ചയാപചയ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിപ്പിക്കു. കോര്‍ട്ടിസോള്‍, പെപ്റ്റിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ അധികമായി ഉത്പാദിപ്പിക്കുന്നു. മാനസംഘര്‍ഷം ലഘൂകരിക്കാനുള്ള പ്രതിപ്രവര്‍ത്തനമെന്ന രീതിയില്‍ അധികഭക്ഷണം കഴിക്കുന്നതും പ്രശ്നം രൂക്ഷമാക്കുന്നു. വയറിനുചുറ്റും കൊഴുപ്പടിയാനും തടികൂടാനും കാരണം മറ്റൊന്നാവില്ല.

3. തടികൂട്ടുന്ന രോഗങ്ങള്‍

കാരണമില്ലാതെ തടികൂടുന്നതിന് രോഗങ്ങളും കാരണമാകാം. തൈറോയ്ഡ്ഗ്രന്ഥിയെ ബാധിക്കുന്ന ഹൈപ്പോതൈറോയ്ഡിസം ഇവയിലൊന്നാണ്. ശരീരത്തിലെ ചയാപചയപ്രവര്‍ത്തനങ്ങള്‍ കുറച്ച് വിശപ്പില്ലാതാക്കാന്‍ ഹൈപ്പോതൈറോയിഡിസം കാരണമാകുന്നു. അതുവഴി ശരീരഭാരം കൂടുകയും ചെയ്യും. ക്ഷീണം, മയക്കം, ശരീരത്തില്‍ നീര്, കുളിര്, ഉറക്കക്കൂടുതല്‍, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ചിലപ്പോള്‍ ഹൈപ്പോതൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങളാവാം.

4. ആര്‍ത്തവവിരാമം

ആര്‍ത്തവവിരാമത്തിന്റെ ഭാഗമായുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, വിഷാദം, ഉറക്കക്കുറവ് ഇവയെല്ലാം ശരീരഭാരം കൂടാന്‍ കാരണമാകുന്നു. ഈസ്ട്രജന്റെ ഉത്പാദനം കുറയുന്നതോടെ സ്ത്രീകളുടെ നിതംബം തുടകള്‍ എന്നീ പ്രദേശങ്ങളില്‍ ഭാരം കുറയുകയും പകരം വയറിന്റെ ഭാഗത്ത് കൊഴുപ്പടിഞ്ഞ് തൂക്കം കൂടാന്‍ ആരംഭിക്കുകയും ചെയ്യുന്നു. വ്യായാമവും കലോറികുറഞ്ഞതും വിറ്റാമിന്‍ – ഡിയുമടങ്ങിയ ഭക്ഷണവും ആര്‍ത്തവവിരാമത്തിനുശേഷമുള്ള ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel