AKG Centre : എകെജി സെന്ററിലേക്ക് ബോംബ് എറിഞ്ഞ സംഭവം ; അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു

എകെജി സെന്ററിലേക്ക് ബോംബ് എറിഞ്ഞ സംഭവത്തിൽ‌ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. DCP എ നസീമിനാണ് അന്വേഷണ മേൽനോട്ട ചുമതല. പന്ത്രണ്ട് പേരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുക.
എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്തത്.

കഴിഞ്ഞ ദിവസം രാത്രി സിപിഐഎം ആസ്ഥാനമായ എ കെ ജി സെന്ററിലേക്ക് നടന്ന ആക്രമണം, പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും.DCP എ നസീമിനാണ് അന്വേഷണ മേൽനോട്ട ചുമതല. സൈബർ സെൽ എ സി, കന്റോൺമെന്റ് സിഐ അടക്കം 12 പേർ ഉൾപ്പെടുന്നതാണ് അന്വേഷണ സംഘം.അതേസമയം, പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായി എ.ഡി.ജി.പി വിജയ് സാഖറെ പറഞ്ഞു.

അന്വേഷണത്തിൽ വീഴ്ചയില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാറും പ്രതികരിച്ചു.

ആക്രമണത്തിൽ പൊലീസ് എക്‌സ്‌പ്ലോസീവ് സബ്‌സ്റ്റൻസ് ആക്ട് പ്രകാരം കന്റോൺമെന്റ് പൊലീസ് കേസെടുത്തു. ജീപര്യന്തം തടവ് ലഭിക്കാവുന്ന വകുപ്പാണിത്‌. എ കെ ജി സെന്ററിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞെന്ന് പൊലീസിന്റെ എഫ് ഐ ആറിൽ പറയുന്നു. പ്രതിയെ കണ്ടെത്താനായി പ്രദേശത്തെ കൂടുതൽ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News