Udaipur : ഉദയ്പൂർ കൊലപാതകം ; 32 പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം

ഉദയ്പൂർ കൊലപാതകവുമായി ബന്ധപ്പെട്ട് ഐ.ജിയും പൊലീസ് സൂപ്രണ്ടും ഉൾപ്പെടെ 32 പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം.കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം ഉദയ്പൂരിലെ കനയ്യ ലാലിൻ്റെ കൊലപാതകികൾക്ക് പ്രചോദനമായത് മതപ്രഭാഷകൻ സഖീർ നായിക്കിൻ്റെ പ്രഭാഷണങ്ങൾ ആണെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്.

ഉദയ്പൂരിലെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ വിമർശനമുയർന്നതിനെ തുടർന്നാണ് ഐ.ജിയും ഉദയ്പൂർ പൊലീസ് സൂപ്രണ്ടും ഉൾപ്പെടെ 32 മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്. കൊലപാതകം തടയാൻ വേണ്ട നപടികൾ സ്വീകരിച്ചില്ലെന്ന് ആരോപിച്ച് എ.എസ്.ഐയെ സസ്‍പെൻഡ് ​ചെയ്തു.

ഭീഷണിയുണ്ടെന്ന് പൊലീസിൽ പരാതിപ്പെട്ടിട്ടും കനയ്യക്ക് സംരക്ഷണം നൽകിയില്ലെന്നാണ് പൊലീസിനു നേരെ ഉയരുന്ന പ്രധാന ആരോപണം.കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് പേർക്ക് പുറമേ രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതായി ഉദയ്പൂർ റേഞ്ച് ഐജി പ്രഫുല്ല കുമാർ അറിയിച്ചു.

അതേസമയം അറസ്റ്റിലായ നാല് പേരെയും കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.ഉദയ്പൂർ കൊലപാതകത്തിലെ പ്രതികൾക്ക് പ്രചാദനമായത് സഖീർ നായിക്കിൻ്റെ പ്രഭാഷണങ്ങൾ ആണെന്ന വിവരമാണ് ചില മാധ്യമങ്ങൾ പുറത്ത് വിടുന്നത്.

പ്രതികളായ റിയാസ് അഖ്താരിയുടേയും ഗൗസ് മുഹമ്മദിൻ്റെയും ഫോണുകളിൽ സഖീറിൻ്റെ പ്രഭാഷണങ്ങൾ ഉണ്ടെന്നും
സഖീറിൻ്റെ വിദ്വേഷ പ്രസംഗങ്ങൾ നിരന്തരം കെട്ടിരുന്നതായി ഇരുവരും അന്വേഷണ സംഘത്തോട് സമ്മതിച്ചുവെന്നുമാണ് വിവരം.അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്.ഇവർക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയാൽ അറസ്റ്റ് രേഖപ്പെടുത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News