ഷെയ്‍ന്‍ നിഗത്തിന്‍റെ ‘ഉല്ലാസം’ ഇന്ന് തിയേറ്ററുകയിൽ എത്തി. ഷെയ്‍ന്‍ നിഗത്തിനെ നായകനാക്കി നവാഗതനായ ജീവന്‍ ജോജോ സംവിധാനം ചെയ്‍ത ‘ഉല്ലാസം’ കൊതമറ്റം ബ്രദേഴ്സിന്റെ ബാനറിൽ കൊതമറ്റം, കൊതമറ്റം എന്നിവർ ചേർന്നാണ് നിര്‍മിക്കുന്നത്.
ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായി പുതിയ രൂപത്തിലും ഭാവത്തിലുമാണ് ഷെയിൻ നിഗം ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
നിരവധി പരസ്യ ചിത്രങ്ങളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും പ്രശസ്തയായ പവിത്ര ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യമുണ്ട് ഈ ചിത്രത്തിൽ. ബി കെ ഹരിനാരായണന്നന്റെ വരികൾക്ക് ഷാൻ റഹ്മാൻ ആണ് ഈണം പകരുന്നത്.
തെന്നിന്ത്യൻ സിനിമകളിലെ പ്രശസ്ത നൃത്ത സംവിധായകനായ ബാബ ഭാസ്കർ നൃത്തചുവടുകൾ ഒരുക്കിയ ആദ്യ മലയാളം ചിത്രം എന്ന പ്രത്യേകതയും ഉല്ലാസത്തിനുണ്ട്. കാല, മാരി, പേട്ട, സിങ്കം എന്നീ ചിത്രങ്ങൾക്ക് നൃത്തസംവിധാനമൊരുക്കിയ ആളാണ് ബാബ ഭാസകർ. കെെതമറ്റം ബ്രദേഴ്സിന്റെ ബാനറിൽ ജോ കെെതമറ്റം, ക്രിസ്റ്റി കെെത മറ്റം എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ പ്രവീൺ ബാലകൃഷ്ണൻ ആണ് ഒരുക്കിയിരിക്കുന്നത്.
അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. അജു വർഗീസ്, ദീപക് പറമ്പോൽ, ബേസിൽ ജോസഫ്, ലിഷോയ്, അപ്പുകുട്ടി, ജോജി, അംബിക, നയന എൽസ, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
പൊജകട് ഡിസൈനർ ഷാഫി ചെമ്മാട്, പ്രൊഡക്ഷൻ കൺട്രോളർ രഞ്ജിത്ത് കരുണാകരൻ. എഡിറ്റിംഗ് ജോൺകുട്ടി, കലാസംവിധാനം നിമേഷ് താനൂർ, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റഷീദ് അഹമ്മദ്, സഹസംവിധാനം സനൽ വി ദേവൻ, സ്റ്റിൽസ് രോഹിത് കെ സുരേഷ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.