ക‍ഴുത്തിന് ചുറ്റുമുള്ള കറുപ്പ് ദിവസങ്ങള്‍കൊണ്ട് മാറണോ? ഇതൊന്ന് ട്രൈ ചെയ്ത് നോക്കൂ

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് പലപ്പോഴും കഴുത്തിലേയും കൈമുട്ടിലേയും കറുപ്പ്. അതിന് പരിഹാരം കാണാന്‍ വിപണിയില്‍ ലഭ്യമാവുന്ന പല വിധത്തിലുള്ള ക്രീമും മറ്റും വാരിത്തേക്കുമ്ബോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. കാരണം ഇത് പലപ്പോഴും കഴുത്തിലെ കറുപ്പിനെ പരിഹരിക്കുമെങ്കിലും മറ്റ് ചില ചര്‍മ്മ പ്രശ്‌നങ്ങളിലേക്ക് ഇത് കാരണമാകുന്നു.

പഴത്തിന്റെ തൊലി കൊണ്ട് നമുക്ക് ഇത്തരം പ്രതിസന്ധികളെ പരിഹരിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന ഗുണങ്ങളെക്കുറിച്ച്‌ പലര്‍ക്കും അറിയില്ല. പഴത്തിന്റെ തൊലിയുടെ ഉള്‍ഭാഗം കൊണ്ട് കഴുത്തിനും ചുറ്റും ഉരസിയാല്‍ മതി. ഇത് പെട്ടെന്ന് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ഇതിലൂടെ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. അതുകൊണ്ട് തന്നെ പഴത്തിന്റെ തൊലി കൊണ്ട് നമുക്ക് കഴുത്തിലെ കറുപ്പിനെ ഇല്ലാതാക്കാം എന്ന കാര്യം സത്യമാണ്. പതിനഞ്ച് മിനിട്ടെങ്കിലും ഇത് ചര്‍മ്മത്തില്‍ ഉരസികൊണ്ടിരിക്കണം. അതിലൂടെ നമുക്ക് ഇത്തരം പ്രതിസന്ധിയെ നിസ്സാരമായി പരിഹരിക്കാം.

മുള്‍ട്ടാണി മിട്ടി കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നു. ഇതിലുള്ള ആന്റി ഏജിംഗ് ഗുണങ്ങള്‍ സൗന്ദര്യത്തിന് ഒരു മുതല്‍ക്കൂട്ടാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് മുള്‍ട്ടാണി മിട്ടി. മുള്‍ട്ടാണി മിട്ടി റോസ് വാട്ടറില്‍ മിക്‌സ് ചെയ്ത് ഇത് കഴുത്തിലും കൈമുട്ടിലും തേച്ച്‌ പിടിപ്പിക്കുക. ഇത്തരത്തില്‍ ചെയ്യുന്നത് കറുപ്പ് നിറമെന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

വെള്ളത്തിന്റെ അഭാവവും ചര്‍മ്മത്തിന്റെ നിറത്തെ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതിന് ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ഇത് കഴുത്തിലെ കറുപ്പിനെ പരിഹരിക്കുന്നതിനും ആരോഗ്യമുള്ള ചര്‍മ്മത്തിനും സഹായിക്കുന്നു.

പല വിധത്തിലാണ് ഇത് ചര്‍മ്മത്തിലുണ്ടാവുന്ന ഇത്തരത്തിലുള്ള പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്. ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ഇത് ആരോഗ്യത്തിനും വളരെയധികം നല്ലതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News