Snacks : മൈദയുണ്ടോ വീട്ടില്‍? ഞൊടിയിടയില്‍ തയാറാക്കാം ഈ കിടിലന്‍ വിഭവം

മൈദയുണ്ടോ വീട്ടില്‍? ഞൊടിയിടയില്‍ തയാറാക്കാം ഈ കിടിലന്‍ വിഭവം. എന്നും വൈകുന്നേരങ്ങളില്‍ വടകളും പഴംപൊരിയുമൊക്കെ കഴിച്ച് നമ്മുടെ കുട്ടികള്‍ മടുത്തിട്ടുണ്ടാകും. എന്നാല്‍ കുട്ടികള്‍ എത്ര കഴിച്ചാലും മടുക്കാത്ത ഒരു വിഭവമാണ് ഇവിടെ പറയാന്‍ പോകുന്നത്. എന്താണെന്നല്ലേ നോക്കാം….

വളരെ കുറച്ചു ചേരുവകള്‍ കൊണ്ട് സിമ്പിള്‍ ആയിട്ട് ചെയ്‌തെടുക്കാവുന്ന വളരെ വെറൈറ്റി ആയിട്ടുള്ള ഒരു പലഹാരത്തെ കുറിച്ച് പരിചയപ്പെടാം. ഇത് നമുക്ക് ബ്രേക്ക് ഫാസ്റ്റ് ആയിട്ടോ സ്‌നാക്ക് ആയിട്ടോ ഡിന്നര്‍ ആയിട്ടോ ഒക്കെ കഴിക്കാവുന്നതാണ്. അതിനായി ആദ്യം മൂന്ന് കോഴിമുട്ട ഒരു ബൗളിലേക്ക് പൊട്ടിച്ചു ഒഴിക്കുക.

അതിനുശേഷം അല്പം ഉപ്പു കൂടി ഇട്ടു കൊടുത്തു ഒരു ഫോര്‍ക്ക് കൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം 250ml മൈദ പൊടി ഒരു ബൗളില്‍ എടുക്കുക. ഒരു ടേബിള്‍ സ്പൂണ്‍ ഓയിലും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കൊടുത്തു കൈ കൊണ്ട് തന്നെ നല്ലപോലെ ഒന്നു മിക്‌സ് ചെയ്തു എടുക്കുക.

ശേഷം ഇതിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് ചപ്പാത്തിക്ക് കുഴച്ചെടുക്കുന്ന പോലെ കുഴച്ചെടുക്കുക. എന്നിട്ട് ഒരു പാനിലേക്ക് മുമ്പ് മാറ്റിവച്ചിരുന്ന മുട്ട ഒഴിച്ച് ഒന്നു വറുത്തെടുക്കുക. അടുത്തതായി അതേ പാനിലേക്ക് കുറച്ച് ഓയില്‍ ഒഴിച്ചു കൊടുത്തതിനു ശേഷം അരടീസ്പൂണ്‍ ചെറിയ ജീരകം, മൂന്നു വെളുത്തുള്ളി, ചെറിയ കഷ്ണം ഇഞ്ചി, പച്ചമുളകും പേസ്റ്റ് പരുവത്തില്‍ ഇട്ടു കൊടുക്കുക.

ഇവയുടെ പച്ചമണം മാറി കഴിയുമ്പോഴേക്കും കുറച്ച് സബോളയും ഒരു തക്കാളി നീളത്തില്‍ അരിഞ്ഞതും ഇട്ട് നന്നായി വഴറ്റിയെടുക്കുക. കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഒരു ടീസ്പൂണ്‍ മുളകുപൊടിയും അര ടീസ്പൂണ്‍ ഗരം മസാലയും ചേര്‍ത്തു കൊടുത്തു. പൊടിയുടെ പച്ചമണം മാറുന്നവരെ ഇളക്കി കൊടുക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News