M. V. Jayarajan : എകെജി സെന്റര്‍ ബോംബേറ് കെ സുധാകരന്റെ അറിവോടെ ; എം വി ജയരാജന്‍

എകെജി സെന്ററിന് നേരെ നടന്ന ബോംബേറ് കെപിസിസി അധ്യക്ഷനായ കെ സുധാകരന്റെ അറിവോടെയാണെന്ന് എംവി ജയരാജൻ. ഡിസിസി ഓഫീസിൽ ബോംബ് നിർമ്മിച്ച വ്യക്തിയാണ് കെപിസിസി അധ്യക്ഷനെന്നും കെപിസിസി അധ്യക്ഷനായപ്പോൾ സുധാകരൻ ബോംബ് രാഷ്ട്രീയം തിരുവനന്തപുരത്തേക്ക് മാറ്റിയെന്നും എം വി ജയരാജൻ പറഞ്ഞു.

കെ സുധാകരന് വട്ട് തുടങ്ങിയിട്ട് കുറച്ചുകാലമായി. ഇക്കാര്യം കോൺഗ്രസിൽ കുറച്ച് നേതാക്കൾക്ക് മാത്രമേ അറിയൂ. രാഹുൽ ഗാന്ധിയെ ഇ.ഡി വേട്ടയാടിയപ്പോൾ തോട്ടിന്റെ കരയിൽ പോലും പോയി പ്രതിഷേധിക്കാത്ത ആളാണ് സുധാകരനെന്നും ജയരാജൻ പറഞ്ഞു.

തീക്കളി തുടർന്നാൽ കയ്യും കെട്ടി നോക്കിനിൽക്കില്ലെന്ന് എം വി ജയരാജൻ പറഞ്ഞു. ജനങ്ങളെ അണിനിരത്തി നേരിടും. സംയമനം ബലഹീനതയായി കാണരുതെന്നും അദ്ദേഹം വ്യക്തമാക്കി. എകെജി സെന്ററിന് നേരെയുള്ള ബോംബാക്രമണത്തിൽ പ്രതിഷേധിച്ച് സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here