Banana: ഇത്തിരി വാഴക്കാര്യം; ഇനി പാത്രങ്ങളിലും വാഴ കൃഷി ചെയ്യാം; എങ്ങനെയെന്നല്ലേ?

സാധാരണയായി പറമ്പുകളിലൊക്കെയാണ് നമ്മള്‍ വാഴ കൃഷി ചെയ്യാറുള്ളത്. എന്നാല്‍ വീടിന് ചുറ്റും അധികം സ്ഥലം ഇല്ലാത്തവര്‍ എങ്ങനെയാകും വാഴ കൃഷി ചെയ്യുക. അത്തരത്തില്‍ വിഷമിച്ചിരിക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ ഇനിമുതല്‍ പാത്രങ്ങളിലും വാഴ കൃഷി ചെയ്യാം. പരിപാലിക്കുമ്പോള്‍ കുറച്ച് കൂടുതല്‍ ശ്രദ്ധ നല്‍കണം എന്നതൊഴിച്ചാല്‍ പാത്രങ്ങളില്‍ വാഴ കൃഷി ചെയ്യുന്നത് വളരെ എളുപ്പമാണ്.

വലുതും ആഴമുള്ളതുമായ പാത്രങ്ങളാണ് വാഴ വളര്‍ത്താന്‍ ആവശ്യം. ആറ് മുതല്‍ എട്ട് ഇഞ്ച് വരെ ആഴമുള്ളതും അഞ്ച് ഇഞ്ച് വീതിയുള്ളതുമായ പാത്രം നല്ലതാണ്. ആഴത്തിലുള്ള പാത്രമാണ് വേര് പിടിക്കാന്‍ നല്ലത്. സെറാമിക്, പ്ലാസ്റ്റിക്, മെറ്റല്‍, മരം എന്നിവ കൊണ്ടുള്ള പാത്രങ്ങളില്‍ വാഴ വളര്‍ത്താവുന്നതാണ്. കളിമണ്ണ് കൊണ്ടുള്ള പാത്രങ്ങള്‍ ഏറെ അനുയോജ്യമാണ്.

വലുപ്പമുള്ളതും അതിനുള്ളില്‍ തന്നെ ധാരാളം വിത്തുകളുള്ളതുമായിരിക്കും. മികച്ച നഴ്സറികളില്‍ നിന്ന് മാത്രമേ വാഴക്കന്നുകള്‍ വാങ്ങാവൂ. പാത്രങ്ങളില്‍ നന്നായി വളരുമെന്ന് ഉറപ്പുവരുത്തിയശേഷം മാത്രം കുള്ളന്‍വാഴയുടെ ഇനങ്ങള്‍ ചോദിച്ചു വാങ്ങണം. ഇത്തരം വാഴകള്‍ നാല് മീറ്റര്‍ വരെ ഉയരത്തിലേ വളരുകയുള്ളു.

വാഴയ്ക്ക് നന്നായി വെള്ളം നല്‍കണം. 14 ഡിഗ്രി സെല്‍ഷ്യസിന് താഴെ താപനിലയാകുമ്പോള്‍ വാഴയുടെ വളര്‍ച്ച നില്‍ക്കും. 26 ഡിഗ്രി സെല്‍ഷ്യസിനും 30 ഡിഗ്രി സെല്‍ഷ്യസിനുമിടയിലുള്ള താപനിലയാണ് വാഴക്കൃഷിക്ക് അനുയോജ്യം. പാത്രങ്ങളില്‍ നടുമ്പോള്‍ കള്ളിച്ചെടികളും പനകളും വളര്‍ത്താന്‍ ഉപയോഗിക്കുന്ന തരത്തിലുള്ള മണ്ണാണ് അനുയോജ്യം.

വെര്‍മിക്കുലൈറ്റ് എന്നിവ ഒരോ അനുപാതത്തില്‍ യോജിപ്പിക്കണം. ഇതിലേക്ക് കമ്പോസ്റ്റ് ചേര്‍ത്ത് പാത്രങ്ങളില്‍ നടാവുന്നതാണ്. മണ്ണിന്റെ പി.എച്ച് മൂല്യം 6 -നും 7 -നും ഇടയിലായിരിക്കണം. സള്‍ഫര്‍ ചേര്‍ത്ത് പി.എച്ച് മൂല്യം കുറയ്ക്കാവുന്നതാണ്. നല്ല രുചിയുള്ള പഴങ്ങള്‍ ലഭിക്കാന്‍ അല്‍പ്പം അസിഡിക്ക് ആയ മണ്ണ് നല്ലതാണ്.

വാഴക്കന്ന് ആണ് നടാന്‍ ഉപയോഗിക്കുന്നതെങ്കില്‍ ഫംഗസും ബാക്റ്റീരിയയുമൊന്നുമില്ലാതെ വൃത്തിയാക്കിയെടുക്കണം. പോട്ടിങ്ങ് മിശ്രിതത്തിലേക്ക് നട്ടാല്‍ വായുസഞ്ചാരവും സൂര്യപ്രകാശവും ഉറപ്പുവരുത്തണം. മുകുളങ്ങള്‍ വന്നുകഴിഞ്ഞാല്‍ അനുയോജ്യമായ വലിപ്പമുള്ള പാത്രങ്ങളിലേക്ക് മാറ്റി നടാവുന്നതാണ്. അതുപോലെതന്നെ ചെറിയ വാഴത്തൈകള്‍ വാങ്ങി പാത്രത്തിലേക്ക് നേരിട്ട് തന്നെ നടുകയും ചെയ്യാം.

വാഴയ്ക്ക് ഏഴ് മണിക്കൂറെങ്കിലും സൂര്യപ്രകാശം ലഭിക്കണം. ഈ പാത്രം മുറ്റത്തോ ബാല്‍ക്കണിയിലോ മട്ടുപ്പാവിലോ വെക്കാം. ഇനി നിങ്ങള്‍ വീട്ടിനകത്താണ് വളര്‍ത്താന്‍ ഇഷ്ടപ്പെടുന്നതെങ്കില്‍ നല്ല വെളിച്ചം കിട്ടുന്ന ജനലിന്റെ അരികില്‍ വെക്കുക. പാത്രങ്ങളില്‍ വളര്‍ത്തുമ്പോള്‍ നൈട്രജന്‍ അടങ്ങിയ വളങ്ങള്‍ നല്‍കണം.

മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവയും ആവശ്യമാണ്. വെള്ളത്തില്‍ ലയിക്കുന്ന വളങ്ങളാണ് കൂടുതല്‍ നല്ലത്. ഇത് ലഭ്യമല്ലെങ്കില്‍ 20-20-20 ഉപയോഗിക്കാം. ഇലകള്‍ മഞ്ഞനിറമാകുമ്പോള്‍ പോഷകങ്ങളുടെ അഭാവമുണ്ടെന്ന് മനസിലാക്കാം. ആറ് മുതല്‍ ഒമ്പത് മാസം വരെയെടുത്ത് പൂക്കളുണ്ടാകും. പര്‍പ്പിള്‍ നിറത്തിലുള്ള ഇതളുകള്‍ കൊഴിഞ്ഞുപോകുമ്പോള്‍ കായകള്‍ വളരുന്നത് കാണാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News