ചെലവ് താങ്ങുന്നില്ല, പിന്നെ ഒന്നും നോക്കിയില്ല; ഭര്‍ത്താവിനെ വാടകയ്ക്ക് നല്‍കി ഭാര്യ

ചെലവ് താങ്ങുന്നില്ല, പിന്നെ ഒന്നും നോക്കിയില്ല, ഭര്‍ത്താവിനെ വാടകയ്ക്ക് നല്‍കി ഭാര്യ. യുകെയിലാണ് രസകരമായ സംഭവം. ഇതിനായി ‘ഹയര്‍ മൈ ഹാന്‍ഡി ഹസ്ബന്റ്’ എന്ന പേരില്‍ ഒരു വെബ്സൈറ്റും തുടങ്ങി. തന്റെ ഭര്‍ത്താവ് ജെയിംസ് എന്തു ചെറിയ ജോലിയും ചെയ്യുമെന്ന് ഭാര്യ ലോറ വെബ്സൈറ്റില്‍ പറയുന്നു.

ബക്കിങ്ഹാംഷയറിലുള്ള ഇവരുടെ വീട്ടിലെ കട്ടിലുകള്‍ നിര്‍മിച്ചതും അടുക്കള ഷെല്‍ഫുകള്‍ ഘടിപ്പിക്കുകയും ചെയ്തത് ജെയിംസാണ്. കൂടാതെ ഉപയോഗശൂന്യമായ വസ്തുക്കളില്‍ നിന്ന് ജെയിംസ് ഒരു ഡൈനിങ് ടേബിളുമുണ്ടാക്കി. ഇതോടൊപ്പം കുറച്ച് പെയ്ന്റിങ്ങും അലങ്കാരപ്പണികളും ജെയിംസിന് അറിയാമെന്നും വീട്ടിലേയും പറമ്പിലേയും എല്ലാ ജോലികളും നന്നായി ചെയ്യുമെന്നും ലോറ വെബ്സൈറ്റില്‍ വ്യക്തമാക്കുന്നു.

ഈ കഴിവ് മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുത്തി പണം കണ്ടെത്തുകയാണ് ലോറയുടെ ലക്ഷ്യം. ഇത്തരം ജോലിയില്‍ വൈദഗ്ധ്യം ലഭിച്ച തൊഴിലാളികള്‍ എപ്പോഴും തിരക്കിലായിരിക്കുമെന്നും അതുകൊണ്ട് ജെയിംസിന് കൂടുതല്‍ അവസരം ലഭിക്കുമെന്നും ലോറ ബ്രിട്ടീഷ് മാധ്യമമായ ദ മിററിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മറ്റു വീടുകളില്‍ചെന്ന് ഫര്‍ണിച്ചര്‍ ഭാഗങ്ങള്‍ കൂട്ടിയോജിപ്പിച്ച് പണമുണ്ടാക്കുന്ന ഒരു വ്യക്തിയെ കുറിച്ച് ലോറ ഒരു പോഡ്കാസ്റ്റ് കേട്ടിരുന്നു. ഇതോടെയാണ് പുതിയ രീതി പരീക്ഷിക്കാനുള്ള ആശയം ലോറയ്ക്ക് ലഭിച്ചത്. മൂന്നു കുട്ടികളുടെ അമ്മയായ ലോറയങ്ങാണ് ഈ വിചിത്രമായ ആശയത്തിന് പിന്നില്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News