Pinarayi Vijayan : അനാവശ്യ വിവാദങ്ങള്‍ക്ക് ജനം ചെവി കൊടുക്കില്ല : മുഖ്യമന്ത്രി

മെഡിസെപ്പിനെതിരായി അനാവശ്യ വിവാദങ്ങൾ ഉയർത്തികൊണ്ടുവരാൻ ഇറങ്ങിയിട്ടുള്ള സ്ഥാപിത താല്‍പര്യക്കാരെ ജനം സ്വാഭാവികമായി തള്ളിക്കളയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .ദുഷ്ടലാക്കോടെ ഒരു കൂട്ടർ നടത്തുന്ന പ്രചാരണത്തിന് ജനം ചെവി കൊടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നാട്ടിൽ അനാവശ്യ വിവാദങ്ങൾക്ക് ഒരു ക്ഷാമവുമില്ല. അതാണ് മെഡിസെപ്പിലും വിളയിക്കാൻ ശ്രമിക്കുന്നത്. കേരളം ഇതുവരെ ഉയർത്തിപ്പിടിച്ച സഹജീവി ബോധത്തിലും പരസ്പര സഹായത്തിലും ഊന്നിയ വികസന, ക്ഷേമ മാതൃകകളുടെ ദൃഷ്ടാന്തമായാണ് മെഡിസെപ്പും മാറുന്നത്. ഈ വസ്തുത മറച്ചുവച്ചാണ് അടിസ്ഥാന രഹിത ആരോപണങ്ങൾ ഉന്നയിക്കുന്നത്.

ഏറ്റവും മെച്ചപ്പെട്ട കവറേജ് ഉറപ്പാക്കിയാണ് സർക്കാർ പദ്ധതി നടപ്പാക്കുന്നത്. സാങ്കേതികമായ എല്ലാ നൂലാമാലകളും പരിഹരിച്ചു. ഇൻഷ്വറൻസ് മേഖലയിലെ സ്ഥാപിത താൽപര്യക്കാർ ഉയർത്തിയ എല്ലാ വെല്ലുവിളികളെയും ഇഛാശക്തിയോടെ മറികടന്ന് പദ്ധതി യാഥാർഥ്യമാക്കിയത്.

ഏതു പദ്ധതി ആവിഷ്‌കരിക്കുമ്പോഴും ഗുണഫലം പരമാവധി ആളകുളിലേക്ക് എത്തിക്കാനാണ് സർക്കാർ ശ്രമം. മെഡിസെപ്പിലും ഇതേ കാഴ്ചപ്പാടാണ്. തദ്ദേശ സ്വയംഭരണ ഉൾപ്പെടെ വിവിധ വകുപ്പുകളിലെ ശുചീകരണ ജോലി ഉൾപ്പെടെ നിർവഹിക്കുന്ന അമ്പതിനായിരത്തിൽപരം വരുന്ന പാർടൈം ജീവനക്കാരെയും പദ്ധതിയിൽ ഉൾപ്പെടുത്തിയത് ഇതിന്റെ ഭാഗമായാണ്.

മെഡിക്കൽ റിഇംബേഴ്സ്മെന്റ് അടക്കമുള്ള ആനുകൂല്യങ്ങൾ ഈ വിഭാഗത്തിന് ഇതുവരെ ലഭ്യമായിരുന്നില്ല. പാർശ്വവത്കരിക്കപ്പെട്ടവരുടെ പട്ടികയിലുള്ള ഈ വിഭാഗവും പരിഗണിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News