ബഫർ സോൺ ; കേന്ദ്രത്തെ തൊടാതെ രാഹുൽ ഗാന്ധി

ബഫർസോൺ വിഷയത്തിൽ കേന്ദ്രത്തെ തൊടാതെ രാഹുൽ ഗാന്ധി. ജനവാസ മേഖലയെ ബാധിക്കുന്ന സുപ്രീംകോടതി ഉത്തരവ് മറി കടക്കുന്നതിന് നിയമനിർമാണം നടത്താൻ കേന്ദ്രത്തോട് ആവശ്യപ്പെടാതെ രാഹുൽ ഗാന്ധിയുടെ പ്രസംഗം.പ്രസംഗത്തിലുടനീളം സംസ്ഥാന സർക്കാറിനെ കുറ്റപ്പെടുത്തുകയായിരുന്നു രാഹുൽ ഗാന്ധി.

ബഫർസോൺ വിഷയത്തിൽ വയനാട് എം പി രാഹുൽഗാന്ധി കാര്യക്ഷമമായി ഇടപെടാത്തതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവർത്തകർ എം പി ഓഫീസിലേക്ക് മാർച്ച് നടത്തിയതിനെ തുടർന്നാണ് Udf തിരക്കിട്ട് റാലി സംഘടിപ്പിച്ചത്.

സുൽത്താൻ ബത്തേരിയിൽ സംഘടിപ്പിച്ച റാലി ഉദ്ഘാടനം ചെയ്ത രാഹുൽ ഗാന്ധി കേന്ദ്രസർക്കാരിനും പ്രധാനമന്ത്രിക്കും എതിരെ ഒരക്ഷരം പോലും പറയാൻ തയ്യാറായില്ല. വിഷയത്തിൽ നിയമനിർമ്മാണം നടത്താൻ കേന്ദ്രസർക്കാരിനു സാധിക്കുമെന്നിരിക്കെ അതിനായി ശബ്ദമുയർത്താതെ സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിക്കുകയായിരുന്നു അദ്ദേഹം.

2019ലെ സംസ്ഥാന സർക്കാറിൻ്റെ തീരുമാന പ്രകാരമാണ് ബഫർസോൺ പ്രഖ്യാപനം വന്നതെന്നും ജനവാസ മേഖല ഉൾപ്പെടുന്ന ബഫർസോൺ വേണ്ട എന്നതാണ് Udf നിലപാടെന്നും രാഹുൽഗാന്ധി പറഞ്ഞു. പന്ത് മുഖ്യമന്ത്രിയുടെ കോർട്ടിലാണെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് പ്രസംഗിച്ച Udf നേതാക്കളും വസ്തുതകൾ മറച്ച് വെച്ച് രാഹുൽഗാന്ധിയുടെ നിലപാട് ആവർത്തിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News