Pinarayi Vijayan : ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ഗാന്ധിയുടെ കളളം കയ്യോടെ പൊളിച്ചടുക്കി മുഖ്യമന്ത്രി

ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ഗാന്ധിയുടെ കളളം കയ്യോടെ പൊളിച്ചടുക്കി മുഖ്യമന്ത്രി.ബഫര്‍സോണ്‍ വിഷയത്തില്‍ ആശങ്ക രേഖപ്പെടുത്തി താന്‍ എ‍ഴുതിയ കത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയില്ലെന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ ആരോപണം. എന്നാല്‍ മറുപടി കത്തും അതിന്‍റെ ഉളടക്കവും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്ത് വിട്ടതോടെ രാഹുല്‍ഗാന്ധി പ്രതിരോധത്തിലായിരിക്കുകയാണ്.

ബഫർ സോൺ വിഷയത്തിൽ 2022 ജൂൺ 8 നാണ് വയനാട് പാര്‍ലമെന്‍റ് അംഗം രാഹുല്‍ഗാന്ധി മുഖ്യമന്ത്രിക്ക് കത്ത് എ‍ഴുതുന്നത്. ഈ കത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയില്ലെന്നാണ് രാഹുല്‍ഗാന്ധി വയനാട്ടില്‍ പറഞ്ഞത്.

രാഹുല്‍ എ‍ഴുതിയ കത്ത് 2022 ജൂൺ 13 ന് ആണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചത്.2022 ജൂണ്‍ 23 ന് മുഖ്യമന്ത്രി കത്തിലൂടെ രാഹുല്‍ ഗാന്ധിക്ക് മറുപടി നല്‍കിയിട്ടുണ്ട്. സുപ്രീം കോടതി വിധിക്ക് ശേഷം ബഫർ സോൺ വിഷയത്തിൽ ഉയർന്ന എല്ലാ ആശങ്കകളും മതിയായ നടപടികളിലൂടെ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി കത്തില്‍ ഉറപ്പ് നൽകുന്നു.

വരുന്ന പാർലമെന്‍റ് സമ്മേളനത്തിൽ ഈ വിഷയം ഉന്നയിക്കണമെന്ന് രാഹുലിനോട് മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തു. വസ്തുത ഇതാണെന്ന് ഇരിക്കെ രാഹുല്‍ഗാന്ധി പറഞ്ഞത് പച്ചക്കളളം ആണെന്ന് വ്യക്തമായി.

മുഖ്യമന്ത്രിയുടെ മറുപടി കത്തും അതിന്‍റെ ഉളടക്കവും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്ത് വിട്ടതോടെ രാഹുല്‍ഗാന്ധി പ്രതിരോധത്തിലായിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News