എ കെ ജി സെന്‍ററിന് നേരെയുള്ള ബോംബാക്രമണം ; കോണ്‍ഗ്രസ് അപലപിക്കില്ലെന്ന് എ എ ഷുക്കൂര്‍

എകെജി സെന്‍ററിന് നേരെയുള്ള ബോംബാക്രമണത്തെ കോണ്‍ഗ്രസ് അപലപിക്കില്ലെന്ന് കെപിസിസി ജനറൽ സെക്രട്ടറി എ എ ഷുക്കൂര്‍.കൈരളി ന്യൂസ് – ന്യൂസ് ആന്‍റ് വ്യൂസിലാണ് കോണ്‍ഗ്രസിന്‍റെ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്.

ഇനിയെങ്കിലും ഈ ആക്രമണത്തിലെ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കാമോ എന്ന എം സ്വരാജിന്‍റെ ചോദ്യത്തിനായിരുന്നു ഷുക്കൂറിന്‍റെ മറുപടി.

അതേസമയം ബോംബേറിനെ പടക്കമാക്കാനുള്ള മാധ്യമ ശ്രമങ്ങൾ ദൗർഭാഗ്യകരമെന്ന് എം സ്വരാജ് പറഞ്ഞു. ജനാധിപത്യ ബോധവും മനുഷ്യപ്പറ്റുമുള്ളവർ അക്രമത്തെ എതിർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാർട്ടി ഓഫീസുകൾക്ക് നേരെയുള്ള അതിക്രമം ,ബോംബേറ് …ഇത് കോൺഗ്രസ് ശൈലിയാണെന്നും സ്വരാജ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News