മലപ്പുറം സ്വദേശിനിയായ യുവതിയെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. കുറ്റിപ്പുറം രാങ്ങാട്ടൂർ സ്വദേശിനി അഫീലയുടെ മരണത്തിൽ കുടുംബം പരാതി നൽകി.ഭർതൃ പീഡനമാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
കഴിഞ്ഞ മാസം പതിനൊന്നിനാണ് അഫീല അബുദാബിയിൽ മരിച്ചത്.മരിക്കുന്നതിന് രണ്ടു ദിവസം മുമ്പ് സഹോദരി ഉമ്മു സഫീലയ്ക്ക് ശബ്ദ സന്ദേശം അയച്ചിരുന്നു.ഭർത്താവ് തന്നെ ക്രൂരമായി മർദ്ദിക്കുന്നുവെന്നായിരുന്നു സന്ദേശം.
ഇക്കാര്യം അഫീല വീട്ടിലേക്ക് വിളിച്ച് പറയുകയും ചെയ്തു. മർദ്ദനത്തിന്റെ ചിത്രങ്ങൾ അയച്ച് തന്നിരുന്നതായി സഹോദരി ഭർത്താവ് ഉവൈസ് പറഞ്ഞു. ഈ സാഹചര്യത്തിലാണ് മരണത്തിൽ സംശയം പ്രകടിപ്പിക്കുന്നത്.
അബുദാബിയിലുള്ള ഭർത്താവിന്റെ ബന്ധുക്കൾ അഫീലയുടെ മരണവുമായി ബന്ധപ്പെട്ട് പല കാരണങ്ങളാണ് പറയുന്നത് എന്നും ഉവൈസ് പറഞ്ഞു.2016 ലായിരുന്നു കടലുണ്ടി സ്വദേശിയുമായി അഫീലയുടെ വിവാഹം നടന്നത്.
ശേഷം പല കാരണങ്ങൾ പറഞ്ഞ് ഭർത്താവ് അഫീലയെ മർദ്ദിച്ചിരുന്നു എന്നാണ് കുടുംബത്തിന്റെ ആരോപണം. ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിച്ചതിനു ശേഷമാണ് കഴിഞ്ഞ മാർച്ചിൽ ഇവർ വിദേശത്തേക്ക് പോയത്. പിന്നീട് അഫീലയുടെ മരണവിവരമാണ് കുടുംബമറിഞ്ഞത്. അഫീലയുടെ ദുരൂഹ മരണത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.