ജനങ്ങളെ ആശങ്കയിലാഴ്ത്തി ഇറാനില്‍ രണ്ട് ഭൂചലനം. ശനിയാഴ്ച പുലര്‍ച്ചെ തെക്കന്‍ ഇറാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങള്‍ അനുഭവപ്പെട്ടത്. രണ്ട് ഭൂചലനങ്ങള്‍ക്ക് ഇടയില്‍ പുലര്‍ച്ചെ 2.43 നും 3.13 നും 4.6, 4.4 തീവ്രതയുള്ള തുടര്‍ചലനങ്ങള്‍ ഉണ്ടായി.
പുലര്‍ച്ചെ 3.24നാണ് രണ്ടാമത്തെ ഭൂചലനം ഉണ്ടായത്. ഏഴ് എമിറേറ്റുകള്‍ ഉള്‍പ്പെടെ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടതായി ദൃക്സാക്ഷികളും സോഷ്യല്‍ മീഡിയ ഉപയോക്താക്കളും പറഞ്ഞു. അതേസമയം പ്രകമ്പനം യുഎഇയെ ബാധിച്ചിട്ടില്ലെന്ന് എന്‍സിഎം അറിയിച്ചു.
യു.എ.ഇ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച് ബന്ദര്‍ ഖമീറിന് സമീപം 10 കിലോമീറ്റര്‍ ആഴത്തിലാണ് പ്രാരംഭ ഭൂചലനം ഉണ്ടായത്. സൗദി അറേബ്യ, ബഹ്റൈന്‍, ഒമാന്‍, ഖത്തര്‍, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.