ADVERTISEMENT
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേർ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. ചാത്തൻപാറ സ്വദേശി മണിക്കുട്ടനും കുടുംബവുമാണ് മരിച്ചത്
മണിക്കുട്ടൻ, ഭാര്യ, രണ്ട് മക്കൾ, അമ്മയുടെ സഹോദരി എന്നിവരാണ് മരിച്ചത്. രാവിലെ ആറ് മണിയോടെയാണ് സംഭവം പുറത്ത് അറിഞ്ഞത്. ഭാര്യയും രണ്ടു മക്കളും മാതൃസഹോദരിയും വിഷം കഴിച്ച് മരിച്ച നിലയിലും ഭർത്താവ് തൂങ്ങി മരിച്ച നിലയിലും ആണ് കണ്ടെത്തിയത്.
മരിച്ച മണിക്കുട്ടന്റെ കല്ലമ്പലം ചാത്തമ്പാറ ഉള്ള തട്ടുകട വൃത്തിഹീനമായ അന്തരീഷത്തിലായതു കൊണ്ട് നഗരൂർ പഞ്ചായത്ത് ഹെൽത്ത് സ്‌കോഡ് പരിശോധന നടത്തി വാണിംഗ് കൊടുത്തിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
കട പൂട്ടിയതിനെ തുടര്‍ന്ന് കട രണ്ടു ദിവസമായി തുറക്കുന്നില്ലായിരുന്നുവെന്നും കട ബാധ്യത ഉണ്ടന്നും. നാട്ടുകാർ പറയുന്നു. എന്നാല്‍ ഇതാണോ ആത്മഹത്യക്ക് കാരണമെന്ന് വ്യക്തമല്ല.
മണിക്കുട്ടൻ, ഭാര്യ സന്ധ്യ മക്കളായ അമീഷ്, ആദിഷ് മണിക്കുട്ടന്റെ മാതൃ സഹോദരി ദേവകി എന്നിവരാണ് മരിച്ചത്. മണിക്കുട്ടന്റെ മൃതദേഹം തൂങ്ങിയ നിലയിലും മറ്റുള്ളവരുടേത് കിടക്കയിലും ആയിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മണിക്കുട്ടന് കടബാധ്യതയുള്ളതായി നാട്ടുകാർ പൊലീസിനോട് പറഞ്ഞു. തട്ടുകട നടത്തിയാണ് മണിക്കുട്ടൻ കുടുംബം പുലർത്തിയിരുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണോ മരണമെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.