Maharashtra: മഹാരാഷ്ട്രയിൽ  ബിജെപി ജയിച്ചപ്പോൾ തോറ്റത്  ഫഡ്‌നാവിസ്

മഹാരാഷ്ട്രയിൽ മഹാ വികാസ് അഗാഡി സർക്കാരിനെ അട്ടിമറിച്ച് ബിജെപി ഭരണം കൈയ്യടക്കുമ്പോൾ നിരാശയോടെ തോൽവി ഏറ്റു വാങ്ങേണ്ടി വന്നത് ദേവേന്ദ്ര ഫഡ്‌നാവസിനാണ്.  2019-ൽ മുഖ്യമന്ത്രിപദത്തിൽ കുറഞ്ഞതൊന്നും സ്വീകരിക്കില്ലെന്ന് പറഞ്ഞ് സഖ്യം തകർത്തയാൾ രണ്ടര വർഷത്തിന് ശേഷം നിശ്ശബ്ദമായി ഡെപ്യൂട്ടി കസേരയിൽ എത്തുകയായിരുന്നു .

കഴിഞ്ഞ രണ്ടാഴ്ചയായി മഹാരാഷ്ട്രയിൽ നടത്തിയ പ്രാധാന്യമുള്ള എല്ലാ രാഷ്ട്രീയ നീക്കങ്ങളുടെയും നിയന്ത്രണം തന്റെ കൈയ്യിലാണെന്ന് തോന്നിച്ച വ്യക്തിക്ക് പക്ഷെ ആഘോഷ ദിവസം നിയന്ത്രണം കൈവിട്ടുപോകുകയായിരുന്നു. അത് കൊണ്ട് തന്നെയായിരുന്നു മുഖ്യമന്ത്രിയായിരുന്ന ഒരാൾ ഉപമുഖ്യമന്ത്രി ആകേണ്ടി വരുന്ന ജാള്യത മറയ്ക്കാൻ നാടകീയമായ രംഗങ്ങൾ അരങ്ങേറിയത്.

മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയായിരുന്നു സർക്കാരിന്റെ ഭാഗമാകാൻ താത്പര്യമില്ലെന്ന് പ്രകടിപ്പിച്ച് സ്വയം ഒഴിഞ്ഞു മാറി പുറത്ത് നിന്ന് പിന്തുണക്കുമെന്ന ഔദാര്യവുമായി ഫഡ്‌നാവിസ് എത്തിയത്. എന്നാൽ തൊട്ടു പുറകെ ശ്രീനിവാസൻ ചിത്രത്തിലെ അയ്യോ അച്ഛാ പോകല്ലേ ഡയലോഗുമായി  ബിജെപി നേതാക്കൾ രംഗത്തെത്തിയതോടെയാണ് അവർക്ക് വേണ്ടി ഉപമുഖ്യമന്ത്രി പദം ഏറ്റെടുക്കാൻ ഫഡ്‌നാവിസ് തയ്യാറായത്.

ഉദ്ധവ് താക്കറെ ഉയർത്തിയ വെല്ലുവിളിയെ നിഷ്പ്രഭമാക്കാനായി ഷിൻഡെയെ മുഖ്യമന്ത്രിയാക്കാനുള്ള ബിജെപി നീക്കത്തിലൂടെ പുറന്തള്ളപ്പെടുകയായിരുന്നു ഫഡ്‌നാവിസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News