Landslide : മണിപ്പൂരിലെ സൈനിക ക്യാമ്പിന് മേലുണ്ടായ മണ്ണിടിച്ചിലിൽ മരണം 20 ആയി

മണിപ്പൂരിലെ ഇംഫാലിൽ സൈനിക ക്യാമ്പിന് മേലുണ്ടായ മണ്ണിടിച്ചിലിൽ മരണം 20 ആയി. റെയിൽവെ നിർമ്മാണ സൈറ്റിലുണ്ടായ മണ്ണിടിച്ചിലിൽ ഇനിയും 40 ഓളം ആളുകൾ  കുടുങ്ങി കിടപ്പുണ്ടെന്നാണ് റിപ്പോർട്ടുകൾ.

സൈനികരുo, റയിൽവേ ജീവനക്കാരും, തൊഴിലാളികളും, പ്രദേശവാസികളുമാണ്  അപകടത്തിൽപ്പെട്ടത്.  അതേസമയം ഇന്ത്യൻ റെയിൽവെ, എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, പ്രദേശവാസികൾ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

107–-ാം ടെറിട്ടോറിയൽ ആർമി ബറ്റാലിയനിലെ 43 സൈനികരടക്കം 72 പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
മരിച്ച ഏഴുപേർ ടെറിറ്റോറിയൽ ആർമി ഉദ്യോ​ഗസ്ഥരും ഒരാൾ  തൊഴിലാളിയുമാണ്.ബുധനാഴ്ച അർധരാത്രി തുപുൽ റെയിൽവേ യാർഡ്  നിർമാണ ക്യാമ്പിലാണ് അപകടം.

  മണ്ണിടിച്ചിലിനെ തുടർന്ന്  നോനെ ജില്ലയിലൂടെ ഒഴുകുന്ന ഇജെയ് നദിയുടെ ഒഴുക്ക് തടസ്സപ്പെട്ടു. അവശിഷ്ടങ്ങൾ കുന്നുകൂടി   ‘അണക്കെട്ട്’ പോലെ രൂപം കൊണ്ടിട്ടുണ്ടെന്നും ഇത് പൊട്ടിയാൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാക്കുമെന്നും നോനെ ഡപ്യൂട്ടി കമീഷണർ മുന്നറിയിപ്പ് നൽകി.

പ്രദേശത്ത് കനത്ത മഴ തുടരുന്നത് അശങ്കയുയർത്തി. താഴ്ന്ന പ്രദേശത്തുള്ളവരെല്ലാം മാറി താമസിക്കണമെന്ന് നിര്‍ദേശം നല്‍കി. സൈന്യത്തിന്റെയും ദേശീയ ദുരന്ത നിവരണ സേനയുടെയും (എൻഡിആർഎഫ്)നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്.

ടുപുൾ റയിൽവേ സ്റ്റേഷനുസമീപം ജിരിബാം-ഇംഫാൽ റയിൽവേ ലൈൻ നിർമാണത്തിൽ ഏർപ്പെട്ടിരുന്നവരും ഇവർക്ക് സുരക്ഷ നൽകാൻ ഉണ്ടായിരുന്ന ടെറിട്ടോറിയൽ ആർമി ഉദ്യോഗസ്ഥരുമാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ അർദ്ധരാത്രിയുണ്ടായ മണ്ണിടിച്ചിൽ പുറം ലോകമറിയാൻ വൈകി.

13 പേരെ നിസ്സാര പരുക്കുകളോടെ രക്ഷപ്പെടുത്തി. കൂടുതൽ പേർ മണ്ണിനടിയിൽ  അകപ്പെട്ടതായാണ് സംശയം. കരസേനയും അസം റൈഫിൾസും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നു മഴ തുടരുന്നതും ചെറിയ മണ്ണിടിച്ചിൽ തുടർച്ചയായി ഉണ്ടാകുന്നതും രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ ഇന്നലെ തുടങ്ങിയ മഴയിൽ റോഡുകൾ അടക്കം ഒലിച്ചുപോയി.

പലയിടങ്ങളിലും വ്യാപകമായി മണ്ണിടിച്ചിലുമുണ്ടായി.  ബിഹാറിൽ പട്നയിലും പാടലിപുത്രയിലും പലയിടങ്ങളിലും മഴക്കെടുതികൾ രൂക്ഷമാണ്.  ഡൽഹി-ഹരിയാന അതിർത്തിയായ ഗുരുഗ്രാമിൽ റോഡിൽ വെള്ളം നിറഞ്ഞതിനെ തുടർന്ന് ഗതാഗത തടസ്സമുണ്ടായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News