മകൻ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേദന കോണ്‍ഗ്രസ് നേതാക്കള്‍ മനസ്സിലാക്കുന്നില്ല; തുറന്നടിച്ച് ധീരജിന്‍റെ അച്ഛന്‍

കെ സുധാകരനും കോൺഗ്രസ് നേതാക്കളും തുടർച്ചയായി അപമാനിക്കുന്നുവെന്നും മകൻ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേദന മനസ്സിലാക്കുന്നില്ലെന്നും രക്തസാക്ഷി ധാരജിന്‍റെ അച്ഛന്‍.  കൊലയെ ന്യായീകരിക്കുന്നത് വേദനാജനകമാണെന്നും  ഇടുക്കി ഡി സി സി പ്രസിഡണ്ടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ധീരജ് കള്ളിനും കഞ്ചാവിനും അടിമയെന്ന പ്രസ്താവന പിൻവലിക്കണമെന്നും മകൻ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേദന മനസ്സിലാക്കുന്നില്ലെന്നും ധീരജിന്‍റെ അച്ഛന്‍ കൂട്ടിച്ചേര്‍ത്തു.

ക‍ഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ്  കൊലവിളി പ്രസംഗവുമായി ഇടുക്കി ഡി.സി.സി പ്രസിഡൻ്റ് സി.പി മാത്യു രംഗത്തെത്തിയത്. രാഹുൽ ഗാന്ധിയുടെ ഓഫീസിൽ കയറി പ്രതിഷേധിച്ചവർക്ക് ധീരജിൻ്റെ അനുഭവം ഓർമയുണ്ടാകണം. കള്ളും കഞ്ചാവുമടിച്ച് നടന്ന സംഘമാണ് കൊല്ലപ്പെട്ട ധീരജെന്ന് താൻ മുൻപ് പറഞ്ഞിരുന്നുവെന്നും സി.പി.  മാത്യു പറഞ്ഞു.

ധീരജിനെ അധിക്ഷേപിച്ച് മുൻപ് പലവട്ടം സി.പി മാത്യു രംഗത്ത് വന്നിരുന്നു. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിൽ കടന്ന് പ്രതിഷേധിച്ച എസ്.എഫ്.ഐ പ്രവർത്തകർക്ക് ധീരജിൻ്റെ അനുഭവം ഓർമയുണ്ടാകണമെന്നാണ് സി.പി മാത്യുവിൻ്റെ, പരസ്യ ഭീഷണി. തീ കൊണ്ടാണ് സിപിഐ എം തല ചെറിയുന്നത്.

ഇത് കോൺ​ഗ്രസാണെന്ന് മറക്കേണ്ടെന്നും സി പി മാത്യു മുരിക്കാശേരിയിൽ നടന്ന പ്രതിഷേധ ധർണയിൽ പറഞ്ഞു. കൊല്ലപ്പെട്ട ധീരജ് കള്ളും കഞ്ചാവുമടിച്ച് നടന്ന സംഘമാണെന്ന് താൻ മുൻപ് പറഞ്ഞിരുന്നു. അത് മന്ത്രി എം.വി ഗോവിന്ദനും സമ്മതിക്കേണ്ടി വന്നിരിക്കുകയാണെന്നാണ് ഡി.സി.സി പ്രസിഡൻ്റിൻ്റെ വാദം.

രാഹുൽ ഗാന്ധിയുടെ ഓഫീസ് സി.പി.എമ്മുകാർക്ക് ചന്ത നിരങ്ങാനുള്ള സ്ഥലമല്ലെന്നും അധിക്ഷേപം.  ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊലപ്പെടുത്തിയ ധീരജിനെ അധിക്ഷേപിച്ച് ആദ്യമായല്ല സി.പി മാത്യുവിൻ്റെ പ്രസംഗം. ധീരജ് കൊലക്കേസിലെ പ്രതികളുമായി ഇത്തരം പരസ്യ വെല്ലുവിളികൾ പലവട്ടം നടത്തി.

കോൺഗ്രസിൽ നിന്നും രാജി വെച്ച് സി.പി.ഐ.എമ്മിൽ ചേർന്ന വനിതാ പഞ്ചായത്ത് മെമ്പർക്കെതിരെ ലൈംഗീകാധിക്ഷേപം നടത്തിയ കേസിൽ നിയമ നടപടി നേരിടുകയാണ് നിലവിൽ സി.പി മാത്യു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News