ആവിക്കലിൽ മാലിന്യ പ്ലാന്‍റിനെതിരായ ഹര്‍ത്താലിനിടെ വൻ സംഘര്‍ഷം

മാലിന്യ പ്ലാൻ്റിനെതിരെ കോഴിക്കോട് ആവിക്കൽ തോട്ടിലും പരിസര വാർഡുകളിലും ഹർത്താൽ. ഹര്‍ത്താലിനെ തുടര്‍ന്ന് റോഡ് ഉപരോധിച്ച സമരക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

മൂന്നാലിങ്കൽ, വെള്ളയിൽ, തോപ്പയിൽ എന്നീ വാർഡുകളിലാണ് സമര സമിതി ഹർത്താലിന് ആഹ്വാനം ചെയ്തത്. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സംഘത്തെയാണ് വിന്യസിച്ചിരിക്കുന്നത്. ഹർത്താൽ കണക്കിലെടുത്ത് സ്ഥലത്ത് നിർമ്മാണ പ്രവൃത്തികൾ നിർത്തി വെച്ചിരിക്കുകയാണ്.

ആവിക്കലില്‍  വന്‍ സംഘര്‍ഷം തുടരുകയാണ്. പൊലീസിന് നേരെ കല്ലേറ്. സമരക്കാര്‍ ബാരിക്കേഡ് തകര്‍ത്തു. പൊലീസ് ലാത്തി വീശിയിട്ടും പ്രതിഷേധക്കാര്‍ പിരഞ്ഞു പോകുന്നില്ല.. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

പ്രതിഷേധക്കാര്‍ ചിതറി ഓടുകയും പോലീസിന് നേരെ കല്ലെറിയുകയും ചെയ്തു. തുടര്‍ന്ന് പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും പ്രതിഷേധം സംഘര്‍ഷത്തിലേക്കെത്തുകയുമായിരുന്നു. ബാരിക്കേഡ് പുഴയില്‍ തള്ളുകയും ചെയ്തു.

ഇതിനിടെ പോലീസിനെതിരെ വടിയെടുത്ത പ്രതിഷേധക്കാരില്‍ ഒരാളെ പോലീസ് വളഞ്ഞിട്ട് തല്ലി. പോലീസ് നടപടിക്കെതിരെ വലിയ ജനരോഷമാണ് പിന്നീട് ഉണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News