എകെജി സെന്റര്‍ ആക്രമണം; സ്‌ഫോടക വസ്തു എറിഞ്ഞയാള്‍ക്ക് മറ്റൊരാളുടെ സഹായം ലഭിച്ചു

എ.കെ.ജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് സ്‌ഫോടക വസ്തു എറിഞ്ഞയാള്‍ക്ക് മറ്റൊരാളുടെ സഹായം ലഭിച്ചു. വഴിയില്‍ വച്ച് മറ്റൊരു സ്‌കൂട്ടറില്‍ എത്തിയയാള്‍ സ്‌ഫോടക വസ്തു എന്ന് സംശയിക്കുന്ന കവര്‍ കൈമാറി.

ഇയാള്‍ പിന്നീട് തിരിച്ചു പോകുകയും ചെയ്തു. ആക്രമിച്ചയാള്‍ ആദ്യം സ്ഥലത്ത് നിരീക്ഷണം നടത്തി. പിന്നീട് വന്നാണ് സ്‌ഫോടക വസ്തു എറിഞ്ഞത്. ഇയാള്‍ സഞ്ചരിച്ചത് ചുവന്ന നിറമുള്ള സ്‌കൂട്ടറിലാണ്.

എകെജി സെന്റര്‍ ബോംബേറുമായി ബന്ധപ്പെട്ട് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടയാളെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയാണ്. സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. പ്രകോപനപരമായി പോസ്റ്റിട്ടയാളെയാണ് വിളിച്ചു വരുത്തിയത്. നിര്‍മ്മാണ തൊഴിലാളിയാണിയാള്‍. ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട 20 ഓളം പേര്‍ നിരീക്ഷണത്തിലാണ്.

എ കെ ജി സെന്ററിനു നേരെ ബോംബെറിഞ്ഞ്‌ അക്രമി തിരികെ മടങ്ങിയത്‌ ഒന്നര മിനിറ്റിനുള്ളിലാണ്. കൃത്യമായ പരിശീലനത്തോടെയും ആസൂത്രണത്തോടെയും നടത്തിയ ആക്രമണമെന്ന വിലയിരുത്തലിനെ ശരിവയ്‌ക്കുന്നതാണ്‌ പൊലീസ്‌ ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ.

ഇത്തരം വസ്‌തുക്കൾ കൈകാര്യം ചെയ്യാൻ പരിശീലിച്ചവരാണ്‌ അക്രമത്തിനു പിന്നിലെന്നാണ്‌ പൊലീസ്‌ സംശയിക്കുന്നത്‌. രാത്രി 11.23നാണ്‌ അക്രമി സ്കൂട്ടറിൽ എ കെ ജി സെന്ററിന്‌ മുന്നിലെത്തിയത്‌. സ്കൂട്ടർ നിർത്തി കൈയിൽ കരുതിയിരുന്ന ബോംബ്‌ എറിഞ്ഞ്‌ തിരികെ മടങ്ങാനെടുത്തത്‌  ഒരു മിനിറ്റും 32 സെക്കൻഡും മാത്രം.

പാളയം ഭാഗത്തുനിന്ന്‌ വരുമ്പോൾ വലതുഭാഗത്തായാണ്‌ എ കെ ജി സെന്റർ സ്ഥിതി ചെയ്യുന്നത്‌. എ കെ ജി സെന്ററിനോട്‌ ചേർന്ന്‌ താഴേക്കുള്ള കുന്നുകുഴി റോഡിൽനിന്നാണ്‌ അക്രമി സ്കൂട്ടറിൽ എത്തിയത്‌. അക്രമം കഴിഞ്ഞയുടൻ ഇതേ വഴിയാണ്‌ രക്ഷപ്പെട്ടതും.

അക്രമം നടക്കുന്ന സമയത്ത്‌ മറ്റൊരു ബൈക്കും ഇതുവഴി  വേഗത്തിൽ  കടന്നുപോകുന്നുണ്ട്‌.  ആ ബൈക്ക്‌ യാത്രക്കാരൻ  വേഗം കുറച്ച്‌ ബൈക്ക്‌ ഓഫാക്കി. വീണ്ടും ബെക്ക്‌ സ്റ്റാർട്ടാക്കി ഇയാളും കുന്നുകുഴി ഭാഗത്തേക്കാണ്‌ പോയത്‌. ഈ ബൈക്കിലെത്തിയ വ്യക്തിക്ക്‌ അക്രമവുമായി ബന്ധമുണ്ടോയെന്നും പൊലീസ്‌ അന്വേഷിക്കുന്നുണ്ട്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News