കാലിക്കറ്റ് സർവകലാശാലയിൽ സുരക്ഷാ ജീവനക്കാരൻ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചു. വിമുക്ത ഭടൻ കൂടിയായ കരാർ ജീവനക്കാരൻ മണികണ്ഠനെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ കേസിൽ ഉൾപ്പെട്ട കരാർ ജീവനക്കാരനെ പിരിച്ചുവിടാൻ നടപടി ആരംഭിച്ചതായി കാലിക്കറ്റ് സർവകലാശാലാ അധികൃതർ അറിയിച്ചു.
യൂണിവേഴ്സിറ്റി പരിസരത്തെ സ്കൂളിൽ നിന്ന് സർവകലാശാല കോമ്പൗണ്ടിൽ കൂട്ടുകാർക്കൊപ്പം എത്തിയ വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്ന കേസിലാണ് സുരക്ഷാ ഉദ്യോഗസ്ഥൻ അറസ്റ്റിലായത്. കാലിക്കറ്റ് സർവകലാശാല ക്യാംപസിനകത്ത് നിർമ്മാണം നടക്കുന്ന സ്ഥലത്ത് സുഹൃത്തുക്കൾക്കൊപ്പം ഇരിക്കുകയായിരുന്ന വിദ്യാർത്ഥികളുടെ ചിത്രം സുരക്ഷാ ജീവനക്കാരനായ മണികണ്ഠൻ പകർത്തി.
പിന്നീട് കൂട്ടത്തിലുണ്ടായിരുന്ന ഒരു പെൺകുട്ടിയുടെ മൊബൈൽ നമ്പർ വാങ്ങി. ഇതിനു ശേഷം പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ക്യാമ്പസിനകത്തെ വിജനമായ ഒരിടത്തേക്ക് ഇയാൾ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന് ത്ത് കേസ്. കുട്ടിയുടെ ഫോട്ടോ അശ്ലീല രീതിയിൽ എഡിറ്റ് ചെയ്തത് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും രക്ഷിതാക്കൾക്കും സ്കൂൾ അധികൃതർക്കും അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.
കുട്ടിയും രക്ഷിതാക്കളും തേഞ്ഞിപ്പലം പൊലീസിൽ നൽകിയ പരാതിയിൽ മണികണ്ഠനെ അറസ്റ്റ് ചെയ്തു. പോക്സോ വകുപ്പ് പ്രകാരമാണ് കേസ്. സംഭവത്തിൽ കരാർ ജീവനക്കാരൻ കൂടിയായ മണികണ്ഠനെ പിരിച്ചു വിടാൻ നടപടി തുടങ്ങിയതായി കാലിക്കറ്റ് യൂണിവേഴ്സിറ്റി രജിസ്ട്രാർ അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.