വിജയ് ബാബു നിയമത്തെ വെല്ലുവിളിക്കുന്നു; ജാമ്യം റദ്ദാക്കണമെന്ന് അതിജീവിത സുപ്രീം കോടതിയില്‍|Vijay Babu

പീഡന കേസില്‍ (Vijay Babu)വിജയ് ബാബുവിന് ഹൈക്കോടതി(High Court) അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയുമായി അതിജീവിത സുപ്രീം കോടതിയില്‍(Supreme Court). വിജയ് ബാബുവിന്റേത് നിയമത്തെ വെല്ലുവിളിക്കുന്ന സമീപനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് അതിജീവതയുടെ ഹര്‍ജി. വിജയ് ബാബുവിന്റെ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചത് കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുക്കാതെയാണെന്നാണ് പരാതിക്കാരി പറയുന്നത്. വിജയ് ബാബു നിയമത്തില്‍ നിന്നു രക്ഷപെടുന്നതിനാണ് വിദേശത്തേക്കു കടന്നതെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടുന്നു.

വിജയ് ബാബുവിനു ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാരും സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ക്രിമിനല്‍ നടപടി ചട്ടം 438 പ്രകാരം വിദേശത്തിരുന്നു ഫയല്‍ ചെയ്യുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ നിയമപരമായി നിലനില്‍ക്കില്ലെന്നാണ് സര്‍ക്കാര്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അതേസമയം ഈ വിഷയത്തില്‍ കേസ് പരിഗണിച്ച ജഡ്ജിയുടെ നിലപാടിനെതിരെ ഹൈക്കോടതി ജഡ്ജിമാര്‍ക്കിടയില്‍നിന്നു തന്നെ ഭിന്നാഭിപ്രായം പുറത്തു വന്നിരുന്നു. സമാന കേസ് പരിഗണിച്ച ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ കേസ് പരിഗണിക്കുന്നത് ഡിവിഷന്‍ ബെഞ്ചിനു വിടുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News