ക്യാന്‍സറിനെ വീട്ടിലേക്ക് വിളിച്ചുവരുത്തരുത്;അടുക്കളയിലെ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക…

അടുക്കളയില്‍ സ്ഥിരമായി നമ്മള്‍ ഉപയോഗിക്കുന്ന ഉപ്പ്, പഞ്ചസാര, പുളി, മോര്, പാല്‍, വിനെഗര്‍, അച്ചാര്‍, ഉണക്കമുന്തിരി, ഈന്തപ്പഴം, ശര്‍ക്കര, കുടംപുളി എന്നീ സാധനങ്ങള്‍ ഒരിക്കലും പ്ലാസ്റ്റിക് പാത്രത്തില്‍ ഇട്ടു സൂക്ഷിക്കരുത്. അതേപോലെ തന്നെ, വീട്ടില്‍ ഉപയോഗിച്ച് വരുന്ന അലുമിനിയം പാത്രങ്ങള്‍ക്കും കാന്‍സര്‍ ഉണ്ടാക്കുന്നതില്‍ മുഖ്യ പങ്കാണ് ഉള്ളത്. അലുമിനിയം പാത്രങ്ങളില്‍ പാല്‍, മോര് മുതലായവ കാച്ചി ഉപയോഗിക്കുന്നത്, കറി വെയ്ക്കുന്നത്, എല്ലാം ക്യാന്‍സറിന് കാരണമാകും.

പ്രഷര്‍ കുക്കറിന്റെ കാര്യം ഇവിടെ എടുത്തു പറയേണ്ടതാണ്.അലുമിനിയം ചൂടാവുന്ന സമയത്തു അലുമിനിയം സള്‍ഫേറ്റ് എന്ന രാസ വസ്തു ഭക്ഷണത്തില്‍ കലരുന്നു. കുറച്ചു നാളുകള്‍ ഉപയോഗിച്ച കുക്കര്‍ ആണെങ്കില്‍ നിങ്ങള്‍ക്ക് അതിന്റെ ഉള്ളിലേക്കു നോക്കിയാല്‍ ചെറിയ ചെറിയ കുഴികള്‍ കാണാം.ആ കുഴികളില്‍ ഉണ്ടായിരുന്ന രാസവസ്തു പലതവണയായി ഇപ്പോ നമ്മുടെ ശരീരത്തില്‍ ആണെന്ന് മാത്രം! ഇത് നമ്മളെ മാത്രമല്ല നമ്മുടെ തലമുറകളെയും ബാധിക്കുമെന്ന് ഓര്‍ക്കണം.

*പ്രതിവിധി : അലുമിനിയം പാത്രങ്ങള്‍ക്ക് പകരം ഇരുമ്പ്, സ്റ്റീല്‍ തുടങ്ങിയവ ഉപയോഗിക്കാം. പ്ലാസ്റ്റിക്കിനു പകരം ചില്ല് പത്രങ്ങളോ ചെമ്പ് പാത്രങ്ങളോ ഉപയോഗിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News