നടി ഷഹാനയുടെ മരണത്തില്‍ ഭര്‍ത്താവ് സജാദ് കുറ്റക്കാരനെന്ന് കുറ്റപത്രം. നടിയും മോഡലുമായ ഷഹാനയെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചുവെന്നും മരിക്കുന്ന ദിവസവും ഇരുവരും തമ്മില്‍ വഴക്കുണ്ടായെന്നും ഇതിന് തെളിവായി ഷഹാനയുടെ ഡയറിക്കുറിപ്പുകളുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു.
മോഡലായ ഷഹാന ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങിയതായി രേഖപ്പെടുത്തിയ ഡയറിക്കുറിപ്പുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഷഹാനയെ സജാദും കുടുംബവും നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു. ഷഹാനയെ ഭക്ഷണം നല്‍കാതെ പട്ടിണിക്കിടുകയും ചെയ്തു. ചില ദിവസങ്ങളില്‍ ഒന്നോ രണ്ടോ ബ്രഡ് മാത്രമാണ് കഴിക്കാന്‍ നല്‍കാറ്. മുറി വൃത്തിയാക്കിയത് ശരിയായില്ലെന്ന് പറഞ്ഞ് സജാദിന്റെ വീട്ടുകാര്‍ മര്‍ദ്ദിച്ചെന്നും ഷഹാനയുടെ ഡയറിയിലുണ്ട്. സജാദിന്റെ വീട്ടില്‍ തനിക്ക് കിട്ടിയത് വേലക്കാരിയുടെ പരിഗണനയായിരുന്നു. പിന്നീടായിരുന്നു ഷഹാനയും സജാദും വീട് മാറി താമസിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ലഹരിക്കടിമയായ സജാദ് ദിവസവും ഷഹാനയെ മര്‍ദിക്കാറുണ്ടായിരുന്നു. മരണദിവസവും ഷഹാനയ്ക്ക് ക്രൂരമായ മര്‍ദനമേല്‍ക്കേണ്ടി വന്നു. ഇക്കാര്യം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമായിട്ടുണ്ട്. മെയ് 13-ാം തിയതിയാണ് പറമ്പില്‍ ബസാറിലെ ക്വാട്ടേഴ്സില്‍ ഷഹാനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.