Mammootty: അകത്തും പുറത്തും സുന്ദരമായ വ്യക്തിത്വമുള്ളയാൾ; അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യാൻ പറ്റിയതിൽ ഒരുപാട് സന്തോഷം: മമ്മൂക്കയെക്കുറിച്ച് സിമ്രാൻ

അകത്തും പുറത്തും സുന്ദരമായ വ്യക്തിത്വമുള്ളയാളാണ് മമ്മൂട്ടി(mammootty)യെന്ന് തെന്നിന്ത്യൻ താരം സിമ്രാൻ(simran). മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്ന നിമിഷങ്ങളെ കുറിച്ച് ഒരു മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു നടി.

Simran looked resplendent in a traditional Kanjivaram at the 22nd  anniversary celebration of Naturals at Hyatt Regency in Chennai | Events  Movie News - Times of India

‘സൗത്ത് ഇന്ത്യയിൽ എന്റെ ആദ്യത്തെ അഭിനയം അദ്ദേഹത്തിനൊപ്പമായിരുന്നു. ആവേശവും കൗതുകവും നിറഞ്ഞതായിരുന്നു ആ സമയം. ആ ചിത്രത്തിലഭിനയിച്ചിട്ട് ഇപ്പോൾ രണ്ട് പതിറ്റാണ്ടുകളായി. ഇന്ദ്രപ്രസ്ഥത്തെ കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് എന്നോട് തന്നെ ബഹുമാനം തോന്നാറുണ്ട്’, നടി പറയുന്നു.

INDRAPRASTHAM 👀 Malayalam 👀 Action Thriller Movie 👀 Mammooty 👀 Simran  👀 Vikram 👀 Speed Klaps - YouTube

സിമ്രാന്റെ വാക്കുകൾ

‘മമ്മൂട്ടി സാറിനൊപ്പം ഒരുപാട് നല്ല ഓർമകളുണ്ട്. അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ പറ്റിയതിൽ ഒരുപാട് സന്തോഷമുണ്ട്. അകത്തും പുറത്തും സുന്ദരമായ വ്യക്തിത്വമുള്ള ആളാണ് അദ്ദേഹം. സൗത്ത് ഇന്ത്യയിൽ എന്റെ ആദ്യത്തെ അഭിനയം അദ്ദേഹത്തിനൊപ്പമായിരുന്നു.

ആവേശവും കൗതുകവും നിറഞ്ഞതായിരുന്നു ആ സമയം. ആ ചിത്രത്തിലഭിനയിച്ചിട്ട് ഇപ്പോൾ രണ്ട് പതിറ്റാണ്ടുകളായി. ഇന്ദ്രപ്രസ്ഥത്തെ കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് എന്നോട് തന്നെ ബഹുമാനം തോന്നാറുണ്ട്,’.

Simran Archives | Telugu360.com

നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ റോക്കട്രി: ദി നമ്പി എഫക്റ്റ് ആണ് സിമ്രാന്റേതായി പുറത്തിറങ്ങിയ ചിത്രം. മാധവനാണ് നമ്പി നാരായണനായി ചിത്രത്തിലെത്തുന്നത്. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ നിര്‍ണായക വേഷത്തില്‍ ഷാരൂഖ് ഖാനും സൂര്യയും എത്തുന്നുണ്ട്.

ഹിന്ദിയില്‍ ഷാരുഖ് ഖാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ തമിഴില്‍ സൂര്യയാണ് അവതരിപ്പിച്ചിരിക്കുന്നത്. മലയാളി സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്‍റെ കോ-ഡയറക്ടര്‍ ആണ്. ശ്രീഷ റായ് ആണ് ഛായാഗ്രഹണം.

Actor Mammootty tests positive for Covid-19, mammootty tested positive for  covid, kerala news, latest news

എഡിറ്റിംഗ് ബിജിത്ത് ബാല. സംഗീതം സാം സി എസ്. പിആര്‍ഒ എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ശബരി. ട്രൈ കളര്‍ ഫിലിംസ്, വര്‍ഗീസ് മൂലന്‍ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ മാധവനും ഡോ. വര്‍ഗീസ് മൂലനും ചേര്‍ന്നാണ് നിര്‍മ്മാണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News