ബാഗിനകത്ത് എന്താണെന്ന ചോദ്യം ഇഷ്ടപ്പെട്ടില്ല; ബോംബാണെന്ന് മറുപടി നല്‍കിയ ആള്‍ വിമാനത്താവളത്തില്‍ പിടിയില്‍

(Airport)വിമാനത്താവളത്തില്‍ പരിശോധനക്കിടെ ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെടാതെ പ്രകോപിതനായ യാത്രക്കാരന്‍ പിടിയില്‍. ജീവനക്കാരി ബാഗിനകത്ത് എന്താണെന്ന് ചോദിച്ചപ്പോള്‍ ബോംബ് എന്നായിരുന്നു യാത്രക്കാരന്റെ മറുപടി. ഇത്തരത്തില്‍ ഭീഷണി മുഴക്കിയ ആളാണ് പൊലീസ് പിടിയിലായത്.

എമിറേറ്റ്‌സ് വിമാനത്തില്‍ ദുബൈക്ക് പോകാനെത്തിയ എന്‍.എ. ദാസ് ജോസഫ് എന്നയാളാണ് പിടിയിലായത്. ഇയാള്‍ ഭാര്യയുമൊത്താണ് യാത്ര ചെയ്യാനെത്തിയത്. സുരക്ഷാപരിശോധനയ്ക്കിടെ ബാഗിനകത്ത് എന്തൊക്കെയുണ്ടെന്ന് ആവര്‍ത്തിച്ച് ചോദിച്ചത് ദാസ് ജോസഫിന് ഇഷ്ടമായില്ല. തുടര്‍ന്നാണ് ബോംബ് ആണെന്ന് പ്രതികരിച്ചത്. ഇതോടെ വിമാന ജീവനക്കാരി സുരക്ഷാവിഭാഗത്തിന് സന്ദേശം നല്‍കുകയായിരുന്നു. സി.ഐ.എസ്.എഫിന്റെ നേതൃത്വത്തില്‍ ദമ്പതികളുടെ ബാഗേജും ദേഹപരിശോധനയും നടത്തി. ബാഗില്‍ ബോംബാണെന്ന് പറഞ്ഞ് ഭീഷണിയുയര്‍ത്തിയതിന് ദാസ് ജോസഫിനെ യാത്ര ചെയ്യുന്നതില്‍ നിന്നും വിലക്കി പൊലീസിന് കൈമാറുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News