കൈരളി ടി വി മാധ്യമപ്രവര്‍ത്തക എസ്. ഷീജക്കെതിരായ പി സി ജോര്‍ജിന്റെ പരാമര്‍ശം സ്ത്രീത്വത്തിനെതിരായ കടന്നുകയറ്റം: മന്ത്രി വി ശിവന്‍കുട്ടി

കൈരളി ടി വി മാധ്യമപ്രവര്‍ത്തക എസ്. ഷീജക്കെതിരായ പി സി ജോര്‍ജിന്റെ പരാമര്‍ശം സ്ത്രീത്വത്തിനെതിരായ കടന്നുകയറ്റമെന്ന് മന്ത്രി വി ശിവന്‍കുട്ടി പി സി ജോര്‍ജിന്റെ നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് ശിവന്‍കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കുറിപ്പ്

കൈരളി ടി വി മാധ്യമപ്രവര്‍ത്തക എസ്. ഷീജക്കെതിരായ പി സി ജോര്‍ജിന്റെ പരാമര്‍ശം സ്ത്രീത്വത്തിനെതിരായ കടന്നുകയറ്റം. പി സി ജോര്‍ജിന്റെ നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം. ലൈംഗിക പീഡനക്കേസില്‍ കുടുങ്ങിയ പി സി ജോര്‍ജിന് സമനില തെറ്റിയിരിക്കുകയാണ്. കേരള രാഷ്ട്രീയത്തില്‍ അപ്രസക്തനായ പി സി ജോര്‍ജ് എന്തും ചെയ്യും എന്ന നിലയില്‍ എത്തിയതിന്റെ പരിണിതഫലമാണ് ഇപ്പോഴുണ്ടായിരിക്കുന്ന സംഭവവികാസങ്ങള്‍.

പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനെ ചോദ്യം ചെയ്തു; കൈരളി റിപ്പോര്‍ട്ടര്‍ എസ്‌ ഷീജയോട്‌ അപമര്യാദയായി പെരുമാറി പി സി ജോര്‍ജ്

കൈരളി TV റിപ്പോര്‍ട്ടര്‍ ഷീജക്ക് നേരെ PC ജോര്‍ജിന്റെയും കൂട്ടാളികളുടെയും അക്രമം. പീഡനത്തിനിരയായ സ്ത്രീയുടെ പേര് പറയുന്നത് തെറ്റല്ലേ എന്ന ഷീജയുടെ ചോദ്യത്തിന് തന്റെ പേര് പറയട്ടെ എന്ന് പറഞ്ഞ് അപമാനിക്കുകയായിരുന്നു ജോര്‍ജ്. ഷീജയെ അപമാനിച്ച ജോര്‍ജിന്റെ നടപടിയെ അപ്പോള്‍ തന്നെ ചുറ്റും കൂടിയ മാധ്യമപ്രവര്‍ത്തകര്‍
പ്രതിഷേധിച്ചു.

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലായിരുന്നു ജോര്‍ജിന്റെ പ്രതികരണങ്ങള്‍. ഇതിനിടെ ജോര്‍ജിനൊപ്പമുണ്ടായിരുന്നവര്‍ ഷീജക്ക് നേരെ കയ്യേറ്റത്തിന് മുതിര്‍ന്നു. പി സി ജോര്‍ജ്‌ പീഡനക്കേസിൽ അറസ്റ്റിലായ ശേഷം തൈക്കാട്‌ ഗസ്റ്റ് ഹൗസിൽ നിന്ന് പുറത്തുവന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News