സോഷ്യൽ മീഡിയ(social media)യിൽ ഇപ്പോൾ തരംഗമാകുന്ന ഒരു വീഡിയോയുണ്ട്. എന്താണെന്നല്ലേ? ചാണക(dung) വരളിയുണ്ടാക്കുന്നതിനായി ഭിത്തിയിലേക്ക് ഉന്നം തെറ്റാതെ എറിയുന്ന ഒരു സ്ത്രീയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ഐഎഎസ് ഉദ്യോഗസ്ഥനായ അവനിഷ് ശരണാണ് വിഡിയോ ട്വിറ്ററിൽ പങ്കുവച്ച വിഡിയോയാണ വൈറലാകുന്നത്.
Indian basket ball team is searching for her. pic.twitter.com/hE2dBy7nAu
— Awanish Sharan (@AwanishSharan) June 29, 2022
‘ഇന്ത്യൻ ബാസ്കറ്റ് ബോൾ ടീം ഇവരെ തിരയുന്നു.’– എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. വരി തെറ്റാതെ കൃത്യമായാണ് സ്ത്രീ ചാണകം എറിയുന്നത്. ട്വിറ്ററിൽ വീഡിയോ പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ വീഡിയോ വൈറലാകുകയായിരുന്നു. വീഡിയോക്കു താഴെ ഹൃദ്യമായ കമന്റുകളും എത്തി. ‘ഇവരുടെ കഴിവ് കാണാതെ പോകരുത്, ഗംഭീരം, എന്നിങ്ങനെയാണ് പലരും കമന്റ് ചെയ്തത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.